Flash News

6/recent/ticker-posts

മമ്പുറം ആണ്ടുനേര്‍ച്ച നാളെ സമാപിക്കും

Views

 

തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 182-ാമത് ആണ്ടുനേര്‍ച്ച നാളെ സമാപിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആണ്ടുനേര്‍ച്ചയുടെ മുഴുവന്‍ പരിപാടികളും ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.

വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ഖത്മ് ദുആ, മൗലിദ് സദസ്സോടെ ഒരാഴ്ച നീണ്ടുനിന്ന ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഖത്മ് ദുആക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന സ്വലാത്ത് മജ്ലിസിന് കോഴിക്കോട് വലിയ ഖാദി അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.

ബുധന്‍ രാത്രി പ്രാര്‍ത്ഥനാ സദസ്സ് നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. പ്രാരംഭ പ്രാര്‍ത്ഥനക്ക് സമസ്ത മുശാവറാംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാരും ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറിയും നേതൃത്വം നല്‍കും.



Post a Comment

0 Comments