Flash News

6/recent/ticker-posts

ഖുർആനെ മറയാക്കി സ്വർണക്കടത്ത് വിഷയം തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്-സമസ്ത

Views
ഖുർആനെ മറയാക്കരുത്
സമസ്ത

കോഴിക്കോട് :ഖുർആനെ സ്വർണ ക്കടത്തുമായി ബന്ധിപ്പിക്കുന്നത് നീതീകരിക്കാനാകില്ലെന്ന്  സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ. മത സ്ഥാപനങ്ങളെയും മത ചിഹ്നങ്ങളെയും അവമതിക്കരുത്. ഖുർആൻ വിശുദ്ധ ഗ്രന്ഥമാണ് . ഖുർആനെ മറയാക്കി സ്വർണക്കടത്ത് വിഷയം തെരുവിലേക്ക്  വലിച്ചിഴയ്ക്കരുത്-സമസ്ത പ്രസിഡണ്ട്‌ മുഹമ്മദ്‌ ജിഫ്രികോയ തങ്ങളും, ജനറൽ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്ല്യാരും വ്യക്തതമാക്കി. 
ഇസ്ലാമിക വിശ്വാസികളെ അപരവൽക്കരിക്കാൻ ഒരു കൂട്ടർ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. അത്തരം സാഹചര്യത്തിൽ വിഷയം തെരുവിലെത്തിക്കരുത്. സ്വർണക്കടത്ത് ചർച്ച മത സൗഹാർദ്ദം തകർക്കാനുമിടയാകരുത്. രാജ്യത്തെ നിയമ വ്യവസ്ഥ ലംഘിച്ചു  ആരു പ്രവർത്തിച്ചാലും കർശന നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 
ഖുർആന്റെ മറവിൽ സ്വർണക്കടത്തെന്ന് പ്രചരിപ്പിക്കുന്ന യു ഡി എഫി നെതിരായ പ്രതികരണമായാണ് സമസ്ത നേതാക്കളുടെ പ്രസ്താവനയെ വിലയിരുത്തുന്നത്.


Post a Comment

0 Comments