Flash News

6/recent/ticker-posts

കാർഷിക ബിൽ: രാജ്യത്തിൻ്റെ നട്ടെല്ല് ഒടിക്കും.പി.ഡി.പി

Views


കോഴിക്കോട്: മുഴുവൻ ഭരണഘടനാ ചട്ടങ്ങളും, കീഴ് വഴക്കങ്ങളും കാറ്റിൽ പറത്തി, യാതൊരു കൂടിയാലോചനകൾക്കും തയ്യാറാവാതെ, പാർലമെൻ്റിനെ നോക്കുകുത്തിയാക്കി, കാർഷിക മേഖലയിലുള്ള സംസ്ഥാന സർക്കാരുകളുടെ കോർപ്പറേറ്റ് നിയന്ത്രണ  അധികാരങ്ങൾ മുഴുവൻ എടുത്ത് കളഞ്ഞ് വിത്ത്  മുതൽ വിപണി വരെ ബഹുരാഷ്ട്രാ കുത്തക കമ്പനികൾക്ക് അടിയറവ് വെച്ച്  രാജ്യത്തെ കർഷകരെ കൂട്ട ആത്മഹത്യയിലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലുകൾ രാജ്യത്തിൻ്റെ ജീവനാഢിയായ കർഷകരോടുള്ള യുദ്ധപ്രഖ്യാപനമാണന്നും, കാർഷിക വിളകളുടെ താങ്ങുവില ഇല്ലാതാക്കി സർക്കാർ ഫുഡ് കോർപറേഷൻ വഴിയുള്ള വിള സംഭരണം ഇല്ലാതാക്കുക്കയും പ്രാദേശികാടിസ്ഥാനത്തിലുള്ള കമ്പോള നിയന്ത്രണങ്ങൾ നീക്കി കുത്തക കമ്പനികൾ വിൽപന ശൃംഖല കയ്യേറുകയും വിളകളുടെ വില നിയന്ത്രിക്കുന്നത് വഴി കർഷകർ എന്ത് കൃഷി ചെയ്യണമെന്ന് വരെ കുത്തകകൾ തീരുമാനിക്കുന്നതോടെ രാജ്യത്തിൻ്റെ നട്ടെല്ല് ഒടിയുമെന്നും

പി.ഡി.പി കേന്ദ്ര കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.


കർഷകർക്ക് സ്വന്തം വിളകൾക്ക് താങ്ങ് വില ലഭിക്കുന്ന തരത്തിൽ നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് നിലനിലനിൽക്കെ കർഷകർക്ക് സ്വതന്ത്ര വിപണി തുറന്ന് കൊടുക്കുന്നു എന്ന വ്യാജേന വിത്തുൽപാദനം, ഗവേഷണം, മണ്ണ് സംരക്ഷണം തുടങ്ങി കാർഷികമേഖലയെ മുഴുവനായും കുത്തകകൾക്ക് തീറെഴുതി കൊടുത്ത്  കർഷകരെ കോർപ്പറേറ്റുകളുടെ അടിമകളാക്കി മാറ്റാനാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ പറഞ്ഞു.


നിലവിലെ നിയമമനുസരിച്ച് വിള സംഭരണ കുത്തകാവകാശം കേന്ദ്ര സർക്കാരിൽ നിഷിപ്തമാണെന്നിരിക്കെ പുതിയ ബില്ലിലൂടെ സംഭരണാവകാശം പൂർണ്ണമായും കുത്തകകൾക്ക്  കൈമാറപ്പെടുന്നതിലൂടെ പൂഴ്ത്തിവെപ്പിനും, കരിഞ്ചന്തക്കും,  ജനിതകമാറ്റം വരുത്തിയ അന്തകവിത്തുകളുടെ   ഉപയോഗത്തിനുമടക്കം കുത്തകകൾക്ക് അവസരം നൽകി രാജ്യത്തെ കാർഷിക ഭൂമിയുടെ  മൊത്തം അന്ത്യം കുറിച്ച്  രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന നടപടിക്കാണ് കേന്ദ്ര സർക്കാർ ചുക്കാൻ പിടിക്കുന്നത്.

കേന്ദ്ര സർക്കാർ അംഗീകരിച്ച 

സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ ശാസ്ത്രീയമായ പഠനത്തിലൂടെ ചൂണ്ടി കാട്ടിയ വിലസ്ഥിരതാ ഫണ്ട് രൂപീകരിച്ച് ഉത്പാദനത്തിൻ്റെ ആകെ ചിലവിൻ്റെ 50% വർദ്ധിപ്പിച്ച് തറവില നൽകാൻ തയ്യാറാകേണ്ടതിന് പകരം രാജ്യത്തിൻ്റെ കാർഷിക മേഖലയെ മുഴുവൻ തകർക്കുന്ന ഈ അന്തക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉണർന്ന് വരണമെന്നും നിസാർ മേത്തർ കൂട്ടിച്ചേർത്തു.



Post a Comment

0 Comments