Flash News

6/recent/ticker-posts

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിൽ ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു, ഉടൻ ചോദ്യം ചെയ്യും

Views
മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിൽ ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു, ഉടൻ ചോദ്യം ചെയ്യും


തിരുവനന്തപുരം: (www.vengarapopular.news) മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്തു വിതരണം ചെയ്തത് നിയമലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു കസ്റ്റംസ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.

നയതന്ത്ര മാര്‍ഗത്തിലൂടെ സംസ്ഥാനത്തെത്തിച്ച മതഗ്രന്ഥങ്ങള്‍ പല സ്ഥലങ്ങളിലും വിതരണം ചെയ്തതില്‍ നിയമലംഘനം ഉണ്ടെന്നാണു വിലയിരുത്തല്‍. ഇത് അന്വേഷിക്കാനായി കസ്റ്റംസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. മതഗ്രന്ഥങ്ങള്‍ക്കു പുറമേ 17,000 കിലോ ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിവിധ സ്‌കൂളുകളില്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
 
ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കെ  ഇന്ന് ഇടതുമുന്നണി യോഗം ചേരും.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഘടകക്ഷിനേതാക്കളുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി. അതേസമയം, സർക്കാരിനെ ഇകഴ്ത്താൻ പ്രതിപക്ഷം ഖുർആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വഖഫ് ബോർഡിന്‍റെ മന്ത്രിയെന്ന നിലയിൽ കെ.ടി. ജലീൽ യുഎഇ കോൺസുലേറ്റിന്‍റെ റമസാൻ കാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചത് ക്രിമിനൽ കുറ്റമാണോ എന്ന് കോടിയേരി ദേശാഭിമാനി ലേഖനത്തിൽ ചോദിച്ചു.

ആർഎസ്എസിന്‍റെ  ഖുർആൻ വിരുദ്ധ പ്രക്ഷോഭത്തിന് മുസ്‌ലിം ലീഗ് തീ പകരുന്നു.  കെ.ടി. ജലീലിനും എൽഡിഎഫ് സർക്കാരിനും എതിരായ ഖുർആൻ വിരുദ്ധ യുഡിഎഫ് – ബിജെപി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങും. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് സമരാഭാസമാണെന്നും ജനമനസ് മാറ്റാനുള്ള ഭ്രാന്തമായ പ്രതിപക്ഷ – മാധ്യമ ഇളകിയാട്ടമാണെന്നും കോടിയേരി കുറ്റപ്പെടുത്തി


Post a Comment

0 Comments