Flash News

6/recent/ticker-posts

ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട ഇസ്മായിലിന്റെ മകൻ ഷാനിബിന്റെ വിദ്യാഭ്യാസ സംരക്ഷണം ഏറ്റെടുത്ത്വളവന്നൂർ ബാഫഖി യതീംഖാന.

Views
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കടലുണ്ടിപുഴയിൽ ബാക്കികയത്ത് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട കക്കാട് കാവുങ്ങൽ ഇസ്മായിലിന്റെ മകൻ മുഹമ്മദ് ഷാനിബിന്റെ (9) തുടർ വിദ്യാഭ്യാസ സംരക്ഷണം വളവന്നൂർ ബാഫഖി യതീംഖാന ഏറ്റെടുത്തു. 
യതീംഖാന പ്രസിഡണ്ട് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലിനെ തുടർന്നാണിത്. ഇസ്മായിലിനൊപ്പം ഒഴുക്കിൽപെട്ട മുഹമ്മദ് ഷാനിബ് അൽഭുതകരമായാണ് രക്ഷപ്പെട്ടത്. ഷാനിബിനു ഉയർന്ന വിദ്യാഭ്യാസം നൽകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇസ്മായിലിന്റെയും ഇളയ മകൻ മുഹമ്മദ് ഷംവീലിന്റെയും മരണത്തിൽ സാദിഖലി ശിഹാബ് തങ്ങൾ അനുശോചിച്ചു. കെ.എം.സി.സി.ക്കും മുസ്ലിംലീഗിനും എസ്.കെ.എസ്.എസ്.എഫിനുമെല്ലാം ഇസ്മായിൽ അർപ്പിച്ച സേവനം മഹത്തരമാണെന്ന് തങ്ങൾ പറഞ്ഞു. ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി അതിൽ താമസമാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇസ്മായിലിനൊപ്പം ഒഴുക്കിൽപ്പെട്ട ഷാനിബിനെ പരിസരത്തുണ്ടായിരുന്ന മരംവെട്ട് ജോലിക്കാരാണ് രക്ഷപ്പെടുത്തിയത്. കടലുണ്ടിപ്പുഴയിൽ
രക്ഷാ പ്രവർത്തനം നടത്തിയവർ മഹത്തായ ദൗത്യമാണ് നിർവഹിച്ചതെന്നും ഇസ്മായിലിന്റെ സാമ്പത്തിക ബാധ്യത കെ.എം.സി.സി ഏറ്റെടുത്തത് മാതൃകാപരമാണെന്നും തങ്ങൾ പറഞ്ഞു. എസ്.വൈ.എസ്. നേതാക്കളായ കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, തൊയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി, യു. ഷാഫി ഹാജി, ഹംസ ഹാജി മൂന്നിയൂർ, ഷാഫി ഉസ്താദ് എന്നിവർ വീട് സന്ദർശിച്ചു.


Post a Comment

0 Comments