Flash News

6/recent/ticker-posts

പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍; സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപത്തിന് ഇനി ഉടന്‍ നടപടിയുണ്ടാകും.

Views
പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍; സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപത്തിന് ഇനി ഉടന്‍ നടപടിയുണ്ടാകും

പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ തടയാനാണ് നിയമ ഭേദഗതി വരുത്തുന്നത്. 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തികയോ അധിക്ഷേപിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ നടപടിയുണ്ടാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും.


 സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ടില്‍ ശക്തമായ വകുപ്പില്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ട് ഭേദഗതി ചെയ്യാനുള്ള തീരുമാനം. ഇതുവരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമേ നിലനിന്നിരുന്നുള്ളൂ.


Post a Comment

1 Comments

  1. വാർത്തകൾ വായിച്ചു സത്യസന്ധമായി കമന്റെഴുന്നവർ സൂക്ഷിക്കുക . രാഷ്ട്രീയനീർക്കോലികൾക്കു നിങ്ങളുടെ അത്താഴം മുടക്കാൻ കഴിയുന്ന വകുപ്പുകൾ ഇതിൽ
    ഒളിഞ്ഞിരിക്കുന്നുണ്ടാകാം .

    ReplyDelete