Flash News

6/recent/ticker-posts

എം. ശിവശങ്കറിന് നട്ടെല്ലിന് ക്ഷതമേറ്റതായി മെഡിക്കല്‍ ബുള്ളറ്റിന്‍; ആശുപത്രി മാറ്റുന്നതായി റിപ്പോര്‍ട്ട്

Views
തിരുവനന്തപുരം: കസ്റ്റംസ് വാഹനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം. ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. 

എന്നാല്‍ എം ശിവശങ്കറിനെ കരമനയിലെ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതായാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ട്. 

നട്ടെല്ലിന് വേദനയുണ്ടെന്ന് ശിവശങ്കര്‍ പറയുന്നുണ്ട്. ഇതില്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നട്ടെല്ലിന് ക്ഷതമേറ്റതായാണ് സൂചന.

രാവിലെ ആന്‍ജിയോഗ്രാം പൂര്‍ത്തിയാക്കിയ ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.  ഈ സാഹചര്യത്തില്‍ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്.


Post a Comment

0 Comments