Flash News

6/recent/ticker-posts

ബിജെപിക്ക് ബാധ്യതയായി സിന്ധ്യ; മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പൂർണമായും തഴഞ്ഞു.

Views
ബിജെപിക്ക് ബാധ്യതയായി ജ്യോതിരാദിത്യ സിന്ധ്യ, സിന്ധ്യക്ക് ഏറെ സ്വാധീനമുണ്ടെന്ന് കരുതിയ ഗ്വാളിയോർ മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് അദ്ദേഹത്തെ പൂർണമായും തഴഞ്ഞിരിക്കുകയാണ് ബിജെപി, മേഖലയിൽ സിന്ധ്യക്ക് ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടു എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. കോൺഗ്രസിന്റെ പടക്കുതിരയായി ഗണിക്കപ്പെട്ടിരുന്ന സിന്ധ്യ ബിജെപിയിലെത്തിയത് ദേശീയ തലത്തിൽ കോൺഗ്രസിന് ഏറെ ക്ഷീണമായിരുന്നു,സിന്ധ്യയുടെ വരവ് ബിജെപി ഏറെ ആഘോഷമാക്കുകയും ചെയ്‌തു, ബിജെപിയിലെത്തിയ ഉടൻ സിന്ധ്യക്ക് രാജ്യസഭാ അംഗത്വം ലഭിക്കുകയുണ്ടായി.

കോൺഗ്രസ് എംഎൽഎമാർ രാജി വെച്ച മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്, ഉപതിരഞ്ഞെടുപ്പോടനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്ററുകളിലൊന്നും തന്നെ സിന്ധ്യയുടെ സാന്നധ്യമില്ല, നേരത്തെ സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളിൽ സച്ചിൻ പൈലറ്റിനെയാണ് കോൺഗ്രസ് പ്രചാരണത്തിന് ഇറക്കിയിരിക്കുന്നത്


Post a Comment

0 Comments