Flash News

6/recent/ticker-posts

സ്ത്രീകളുടെ വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരം; വര്‍ഗീയ പരാമര്‍ശവുമായി രാഹുല്‍ ഈശ്വര്‍

Views
തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസാതാവനക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി രാഹുല്‍ ഈശ്വര്‍ രംഗത്ത്.

സ്ത്രീകളുടെ വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരമാണെന്ന് രാഹുല്‍ ഈശ്വര്‍ ട്വിറ്ററില്‍ പറഞ്ഞു. ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും അതിനാല്‍ വിവാഹപ്രായം കൂട്ടരുതെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.

' മോദി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത്. ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. മുസ്ലീം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ കല്യാണം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും.', രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍ പറഞ്ഞു.

രാജ്യത്തെ നിലവിലുള്ള നിയമപ്രകാരം എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകളുടെയും കുറഞ്ഞ വിവാഹപ്രായം 18 ആണ്. എന്നാല്‍ അതിന് വിരുദ്ധമായ പ്രസ്താവനയാണ് രാഹുല്‍ നടത്തിയത്.

മുസ്ലീം പ്രത്യുല്‍പാദനം വര്‍ധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുല്‍പാദനം കുറയുന്നതിലാണ് ആശങ്കയെന്നും രാഹുല്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുലിന്റെ വാദം.

അതേസമയം, രാജ്യത്തെ മാതൃ-ശിശു ആരോഗ്യം കണക്കിലെടുത്ത് സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്നും ഉയര്‍ത്തുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

വിവാഹപ്രായവും സ്ത്രീകള്‍ അമ്മയാകുന്ന പ്രായവും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 22ന് അറിയിച്ചിരുന്നു.


Post a Comment

0 Comments