Flash News

6/recent/ticker-posts

ആൾ മറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ അതി സാഹസികമായ പ്രവർത്തനത്തിലൂടെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Views
ആൾ മറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ അതി സാഹസികമായ പ്രവർത്തനത്തിലൂടെ ഫയർഫോഴ്സ്  രക്ഷപ്പെടുത്തി

പറപ്പൂർ: ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇരിങ്ങല്ലൂർ കോട്ടപ്പറമ്പിലാണ് അപകടം. കോട്ടപറമ്പ് രാജീവ് ഗാന്ധി റോഡിലെ മലയിൽ മുഹമ്മദ് കുട്ടി മുസ്ലിയാരുടെ വീട്ടിലെ പശു തൊട്ടടുത്ത കെട്ടേക്കാട്ട് കരിവേപ്പിൽ ബാവയുടെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു..മലപ്പുറം ഫയർ ഫോഴ്സ് ടീം എത്തി പശുവിനെ രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫീസർ സുഗുണൻ,ജാബിർ, അയ്യൂബ്ഖാൻ, പ്രശാന്ത്, ബൈജു ,തസ്‌നീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരുമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. 


Post a Comment

0 Comments