Flash News

6/recent/ticker-posts

വേങ്ങര പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് രണ്ടര കോടി ഭരണാനുമതിയായി.അഡ്വ KNA ഖാദർ MLA.

Views

വേങ്ങര പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന്  രണ്ടര കോടി  ഭരണാനുമതിയായി.അഡ്വ KNA ഖാദർ MLA. വേങ്ങരയിൽ 40 വർഷത്തിലേറെയായി വാടക കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 
ആവശ്യമായ ഓഫീസ് സൗകര്യമോ താമസ സൗകര്യമോ ഇല്ലാതെ ഉദ്യോഗസ്ഥർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിലവിലുള്ള വാടകകെട്ടിടം ഒഴിഞ്ഞു കിട്ടുന്നതിന് വേണ്ടി ബിൽഡിംഗ്‌ ഓണർ ഹൈ കോടതിയിൽ കേസ് സമർപ്പിക്കുകയും കഴിഞ്ഞ സെപ്റ്റംബറിൽ സ്റ്റേഷൻ ഒഴിഞ്ഞു കൊടുക്കാൻ ഹൈ കോടതി വിധി ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വേങ്ങര MLA അഡ്വ KNA ഖാദർ സാഹിബ്‌ സംസ്ഥാന സർക്കാറിനെയും പോലീസ് വകുപ്പിനെയും നിരന്തരം സമീപിക്കുകയുണ്ടായി. എന്നാൽ ഫണ്ടുകളൊന്നും ലഭിക്കാതെ വന്നപ്പോൾ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടര കോടി രൂപ ചിലവിൽ സ്വന്തം കെട്ടിടം  പണിയുന്നതിന് അനുവദിക്കുകയുണ്ടായി. വേങ്ങരയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള 25 സെന്റ് സ്ഥലം പോലീസ് വകുപ്പിന് വിട്ടു കിട്ടുന്നതിന് MLA അഹോരാത്രം പരിശ്രമിച്ചിട്ടാണ് 25 സെന്റ് ഭൂമി  അനുവദിച്ചു കിട്ടിയത്. ഇപ്പോൾ കെട്ടിടം പണിയുന്നതിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ KNA ഖാദർ MLA അറിയിച്ചു.എത്രയും പെട്ടൊന്ന് ശിലാസ്ഥാപനം നടത്തുന്നതിന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് MLA പറഞ്ഞു.


Post a Comment

0 Comments