Flash News

6/recent/ticker-posts

ഓൺലൈൻ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി പിഎൻബി ബാങ്ക്. ഡിസംബർ 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി ഏർപ്പെടുത്തി

Views
ഡിസംബർ 1 മുതൽ എടിഎമ്മുകളിൽ പണം പിൻവലിക്കാൻ ഒടിപി.


ഓൺലൈൻ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി പിഎൻബി ബാങ്ക്. ഡിസംബർ 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി ഏർപ്പെടുത്തി. എസ്ബിഐ നേരത്തെ തന്നെ ഇത് നടപ്പിലാക്കിയിരുന്നു. നിലവിൽ രാത്രി 8 മുതൽ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കാൻ നിബന്ധനകളില്ല. എന്നാൽ സുരക്ഷയുടെ ഭാഗമായി പിഎൻബി

2.0 ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ ഡിസംബർ 1 മുതൽ തുടങ്ങും.


Post a Comment

1 Comments

  1. ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സംഘടിപ്പിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ ഈ OTP യുടേത് ?. സാങ്കേതികതകമായി എന്ത് മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടും യാതൊരു ഫലവും ഉണ്ടെന്നു തോന്നുന്നില്ല . കുറ്റവാളികൾക്ക് മതിയായ ശിക്ഷ നൽകാനുള്ള നിയമങ്ങൾ നിർമ്മിക്കുകയും ആ നിയമങ്ങൾ അഴിമതിരഹിതമായും മുഖം നോക്കാതെയും നടപ്പാക്കുകയും വേണം . കൊടുങ്ങല്ലൂരിൽ കള്ളനോട്ടുകളും കള്ളനോട്ടുനിർമാണ
    സാമഗ്രികളും സഹിതം പിടിക്കപ്പെട്ടവൻ ആറ് മാസത്തിനുശേഷം വീണ്ടും കള്ളനോട്ടുകളും നിർമാണ സാമഗ്രികളും സഹിതം കോഴിക്കോട്ടുവെച്ചു പിടിക്കപ്പെട്ട നാടാണ് നമ്മുടേത് . ഇവിടെ OTP കൊണ്ട് എന്ത് സാധിക്കാനാണ് സാറേ ?. കള്ളനോട്ടുനിർമാണവും വിതരണവും ബാങ്ക് തട്ടിപ്പും ATM തട്ടിപ്പും വ്യാജസ്വർണം പണയംവെക്കലും ഒക്കെ നടത്തിയാൽ ഒരിക്കൽ പിടിക്കപ്പെട്ടവൻ പിന്നെ മരിക്കുന്നതുവരെ ജയിലിനു പുറത്തിറങ്ങാത്ത തരത്തിലുള്ള നിയമങ്ങൾ നിർമ്മിച്ചു നടപ്പാക്കണം . അപ്പോൾ ആ കളിയങ്ങു നിൽക്കും . അല്ലാത്തപക്ഷം OTP അല്ല OTP യുടെ ഉപ്പാപ്പാ വന്നാലും ATM തട്ടിപ്പുകാരൻ ആ തട്ടിപ്പ് നടത്തിത്തന്നെ ജീവിക്കും . ഇന്ത്യയെപ്പോലെ അയഞ്ഞ നിയമങ്ങളുള്ള ഒരു നാട്ടിൽ ATM നാളെ ഇല്ലാതായേക്കാം പക്ഷേ ATM തട്ടിപ്പുകൾ ഇല്ലാതാകില്ല .

    ReplyDelete