Flash News

6/recent/ticker-posts

യു.എ.യിൽ ആരെങ്കിലും ഇനി ഇക്കാര്യം ചെയ്താൽ പിഴ ലഭിക്കുക 4 കോടി രൂപ

Views

കുറ്റകൃത്യങ്ങൾ ചെയ്യാനും, നിരോധിത വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതിനുമായി ആരെങ്കിലും ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസിൽ കൃത്രിമം കാണിച്ചാൽ ഇനി മുതൽ കനത്ത പിഴ ഒടുക്കേണ്ടി വരുമെന്ന് യു.എ.ഇ അധികൃതർ. 20 ലക്ഷം ദിർഹം (നാല് കോടിയോളം ഇന്ത്യൻ രൂപ) ആണ് പിഴയായി ലഭിക്കുക എന്നാണ് യു.എ. ഇ പ്രോസിക്യൂട്ടർ നൽകുന്ന മുന്നറിയിപ്പ്..

യു.എ.ഇയിലെ സ്വദേശികൾക്കും വിദേശികൾക്കും നിയമാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിലാണ് ഐപി അഡ്രസ് മാറ്റിയാലുള്ള പിഴയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.

2012 ലെ ഫെഡറൽ നിയമ പ്രകാരമായിരിക്കും ശിക്ഷ. അഞ്ച് ലക്ഷം ദിർഹമാണ് ഏറ്റവും കുറഞ്ഞ പിഴ ശിക്ഷ. ഇത് പരമാവധി 20 ലക്ഷം ദിർഹം വരെ ഉയർന്നേക്കും. ക്രിമിനൽ ലക്ഷ്യങ്ങളോടെ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിൽ കൃത്രിമം കാണിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് യു.എ.ഇയിലെ നിയമം അനുശാസിക്കുന്നത്.




Post a Comment

0 Comments