Flash News

6/recent/ticker-posts

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കൂരിയാട് ഡിവിഷനിൽ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന അലക്ക പള്ളിയാളി അബു ബക്കർ യാത്ര ചെയ്യുന്നത് സ്വന്തം ചിഹ്നമായ സ്കൂട്ടറിൽ.

Views
ചിഹ്നത്തിലാണ് സവാരി

വേങ്ങര | വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കൂരിയാട് ഡിവിഷനിൽ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന അലക്ക പള്ളിയാളി അബു ബക്കർ യാത്ര ചെയ്യുന്നത് സ്വന്തം ചിഹ്നമായ സ്കൂട്ടറിൽ.

വിവരാവകാശ പ്രവർത്തകൻ കൂടിയായ അബൂബക്കർ കുറ്റൂർ സ്വദേശിയാണ്. വേങ്ങരയിലും പരിസരത്തും എന്ത് സംഭവങ്ങളുണ്ടായാലും അവിടെ സ്കൂട്ടറിൽ എത്താറുള്ള അബൂബ്ക്കറിനെ എല്ലാവർക്കും പരിചയമാണ്.

തന്റെതായ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു വേങ്ങരയിലെ ഏത് പ്രശ്നത്തിലും അബൂബക്കറിനെ ശബ്ദം ഉയരാത്ത പ്രശ്നങ്ങൾ കുറവാണ്

 അതുകൊണ്ടുതന്നെ അബൂബക്കറിന്റെ ശബ്ദം വേങ്ങരകാർക്ക് പരിചയമാണ് 
 ഒട്ടനവധി പ്രവർത്തനങ്ങളിൽ അബൂബക്കർ തന്റെതായ സാന്നിധ്യം കൊണ്ട്  ശ്രദ്ധേയമാണ്.

കഴിഞ്ഞ തവണ വെൽഫയർ പാർട്ടിക്കു വേണ്ടി ബ്ലോക്ക് പഞ്ചായത്തിൽ മത്സരിച്ചിരുന്നു. പിന്നീട് പാർട്ടിയിൽ നിന്ന് പിൻവാങ്ങി.

 തന്റെതായ വാഹനം തന്നെ ചിഹ്ന മാക്കി കിട്ടിയതിന് വളരെ സന്തോഷവാനാണ് അബൂബക്കർ തന്റെതായ ചിഹ്നമായ വാഹനത്തിൽ തന്നെ വോട്ട് അഭ്യാർഥിക്കുകയാണ് എ പി അബൂബക്കർ,


Post a Comment

0 Comments