Flash News

6/recent/ticker-posts

പുതിയ ഒരു കൂട്ടം ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.

Views
കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെടും; സര്‍ക്കാര്‍ പട്ടിക തയ്യാറാക്കുന്നു.

പുതിയ ഒരു കൂട്ടം ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒറ്റയടിക്ക് നിരോധിക്കാനുള്ള ആപ്പുകളുടെ സമഗ്രമായ പട്ടികയില്ലാത്തതിനാൽ ആപ്പ് സ്റ്റോറുകളിൽ ആളുകളുടെ ശ്രദ്ധ നേടുകയും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്യുന്ന ആപ്പുകളെ തിരഞ്ഞെടുത്ത് നിരീക്ഷിച്ചുവരികയാണ്. കർശനമായ നിരീക്ഷണം പൂർത്തായായാൽ നടപടി സ്വീകരിക്കും.

അതേസമയം, നിരോധിച്ച പല ആപ്ലിക്കേഷനുകളും വിപിഎൻ വഴി വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകൾക്കെതിരെയും നിരന്തര പരിശോധന നടത്തിവരികയാണ്.

കൃത്യമായ ഇടവേളകളിൽ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് ഇന്റർ-മിനിസ്റ്റീരയിൽ പാനലുകൾക്ക് മുമ്പിൽ അവർക്ക് കേസ് നടത്താൻ അവസരം ഒരുക്കുകയുമാണ് സർക്കാർ ചെയ്തുവരുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

നവംബർ 24-നാണ് ഏറ്റവും ഒടുവിൽ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ആലിബാബ വർക്ക് ബെഞ്ച്, കാംകാർഡ് ഉൾപ്പടെയുള്ള 43 ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്.

രാജ്യത്തിന്റെ സമഗ്രത, പ്രതിരോധം, സുരക്ഷ, സാമൂഹ്യക്രമം എന്നിവയെ ബാധിക്കും വിധത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്ന ആപ്ലിക്കേഷനുകളെയും ഉള്ളടക്കങ്ങളെയും ബ്ലോക്ക് ചെയ്യാൻ അധികാരം നൽകുന്ന ഐടി ആക്റ്റിലെ 69എ അനുച്ഛേദം അടിസ്ഥാനമാക്കിയാണ് ഈ നടപടികൾ സ്വീകരിച്ചുവരുന്നത്. മുൻകൂർ അറിയിപ്പുകളില്ലാതെ നടപടിയെടുക്കാനാവും എന്നതാണ് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. ഇടക്കാല ആശ്വാസത്തിനായി കമ്പനികൾക്ക് കോടതികളെയും സമീപിക്കാൻ സാധിക്കില്ല.

ചൈന അതിർത്തിയിലെ സംഘർഷം ഉടലെടുത്തതിന് ശേഷം ഇത് നാലാം തവണയാണ് ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനം പ്രഖ്യാപിക്കുന്നത്. ഇതുവരെ 267 ആപ്പുകളാണ് നിരോധിക്കപ്പെട്ടത്. ടിക് ടോക്ക്, വീചാറ്റ്, പബ്ജി പോലുള്ളവ നിരോധനം നേരിട്ട ആപ്പുകളിൽ ചിലതാണ്


Post a Comment

0 Comments