Flash News

6/recent/ticker-posts

ലോകത്താകമാന വിറപ്പിച്ച കൊവിഡ് മഹാമാരി ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന വാദവുമായി ചൈനീസ് ശാസ്ത്രഞ്ജര്‍.

Views
കൊറോണ വൈറസിന്റെ ഉത്ഭവം ഇന്ത്യയില്‍ നിന്ന്; പുതിയ വാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍.

ബീജിംഗ്: ലോകത്താകമാന വിറപ്പിച്ച കൊവിഡ് മഹാമാരി ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന വാദവുമായി ചൈനീസ് ശാസ്ത്രഞ്ജര്‍. 2019ലെ വേനല്‍ക്കാലത്ത് ഇന്ത്യയിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. മലിന ജലത്തില്‍ നിന്നും മൃഗങ്ങളിലേക്കും അവിടുന്ന് മനുഷ്യരിലേക്കുമെത്തി എന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം.

മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാന്‍ ആരംഭിച്ചത് ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നാകാമെങ്കിലും വൈറസ് ഉത്ഭവിച്ചതും വികസിച്ചതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചാകാമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം.

ചൈനയുടെ അയല്‍ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും വൈറസ് രൂപാന്തരീകരണം കുറവായതിനാല്‍ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ആകാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മെയ്, ജൂണ്‍ മാസങ്ങളിലെ രണ്ടാം താപതരംഗത്തിന്റെ സമയത്ത് വൈറസ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്ഭവിക്കുകയും വളര്‍ച്ച പ്രാപിക്കുകയും പരക്കുകയും ചെയ്തിരിക്കാമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രബന്ധത്തിലൂടെ വാദിക്കുന്നു.

ഇതാദ്യമായല്ല ചൈന വൈറസിന്റെ ഉത്ഭവസ്ഥാനം തങ്ങളുടെ രാജ്യത്തുനിന്നല്ല എന്ന് പറയുന്നത്. വൈറസ് ഉത്ഭവിച്ചത് ഇറ്റലിയില്‍ നിന്നാണെന്ന് മുമ്പ് ചൈന ഒരു പറഞ്ഞിരുന്നു. ചൈനീസ്-യു.എസ് ബന്ധം വഷളായ ഒരു ഘട്ടത്തില്‍ ചൈന യു.എസില്‍ നിന്നാണ് കൊവിഡ് രോഗം പരന്നതെന്ന ആരോപണമുന്നയിച്ചത് വിവാദമായിരുന്നു. ഇന്ത്യയാണ് വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് വാദിക്കുന്ന പ്രബന്ധം ഇതുവരെ വിവിധ ലോകരാഷ്ട്രങ്ങളിലെ വിദഗ്ധര്‍ വിലയിരുത്തിയിട്ടില്ല. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതപ്പെടുന്നത്. തുടര്‍ന്ന് ലോകം മുഴുവന്‍ വൈറസ് വ്യാപിക്കുകയായിരുന്നു.


Post a Comment

1 Comments

  1. വ്യാജപ്രചാരണങ്ങൾ നടത്തുന്ന കാര്യത്തിലെങ്കിലും ചൈനക്കാർ ഇപ്പോഴും കമ്മൂണിസം ഉപേക്ഷിച്ചിട്ടില്ലെന്ന് ചുരുക്കം . "വിപ്ലവല്ലേ അമ്മേ , അതിലിങ്ങനെയൊക്കെത്തന്ന്യാ" എന്ന് ശ്രീ . ഓ . വി . വിജയൻറെ ഒരു കഥയിലെ കഥാപാത്രം പറയുന്നതാണ് ഇതൊക്കെ വായിക്കുമ്പോൾ ഓർമ്മയിലെത്തുന്നത് . ( കഥ . അമ്മയും മക്കളും )

    ReplyDelete