Flash News

6/recent/ticker-posts

മഞ്ഞുകാലത്തിന്റെ വരവറിയിച്ച് സഞ്ചാരികള്‍ക്കായി കാഴ്ചയുടെ വിരുന്നൊരുക്കി ഡെയ്സി പൂക്കളുടെ വസന്തകാലം. മൂന്നാറിലേയ്ക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് മനസ്സു നിറയും

Views
തണുപ്പ് കാലത്തിന്റെ വരവറിയിച്ച് കാഴ്ചയുടെ വിരുന്നൊരുക്കി ഡെയ്സി ചെടികള്‍ പൂവിട്ടു.


മഞ്ഞുകാലത്തിന്റെ വരവറിയിച്ച് സഞ്ചാരികള്‍ക്കായി കാഴ്ചയുടെ വിരുന്നൊരുക്കി ഡെയ്സി പൂക്കളുടെ വസന്തകാലം. മൂന്നാറിലേയ്ക്കെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ ചോക്ലേറ്റിന്റെ സുഗന്ധം പരത്തി വവിയോരങ്ങളിലടക്കം ധാരാളം ഡെയ്സി ചെടികളാണ് പൂവിട്ട് നില്‍ക്കുന്നത്. മഞ്ഞുകാലത്തിന്റെ വരവറിയിച്ച് ഡിസംബറിനെ എതിരേറ്റാണ് എക്കാലവും ഡെയിസി
ചെടികള്‍ സുഗന്ധം പരത്തി വസന്തം തീര്‍ക്കുന്നത്.സൂര്യകാന്തി പൂക്കളോട് സാദൃശ്യമുള്ള വെളുത്തു പൂക്കള്‍ക്ക് ചോക്ലേറ്റിന്റെ ഗന്ധധമാണ്.

മൂന്നാറിന്റെ കുളിരു തേടിയെത്തുന്ന സഞ്ചാരികളെ ഇപ്പോള്‍ വരവേല്‍ക്കുന്നത് പൂത്ത് നില്‍ക്കുന്ന ഈ ഡെയ്സി ചെടികളാണ്. മൂന്നാറിലേയ്ക്കുള്ള യാത്രയില്‍ രണ്ടാം മൈല്‍ മുതല്‍ മൂന്നാര്‍, മറയൂര്‍വരെ വഴിയോരങ്ങളിലും തെയിലക്കാടുകള്‍ക്കിടയും ഇത്തവണ വ്യാപാകമായി ഡെയ്സി ചെടികള്‍ വസന്തം തീര്‍ത്തിട്ടുണ്ട്. അമേരിക്ക ജന്മദേശമായ ഇവ മെന്റാനോഗ്രാന്‍ഡി ഫ്ളോറിയ കുടുബത്തില്‍പെട്ടവയാണ്. ക്രിസ്തുകമസ് കാലത്ത് പൂവിടുന്നതിനാല്‍ ക്രിസ്തുമസ് ട്രീയെന്നും ഡെയ്സി ചെടികളെ വിളിക്കാറുണ്ട്. നവംബറില്‍ മൊട്ടിട്ട് ഡിസംബറില്‍ ഡിസംബറില്‍ വിടര്‍ന്ന് ജനുവരിയില്‍ കൊഴിഞ്ഞ്
വീണ്ടും അടുത്ത മഞ്ഞുകാലത്തിനായി കാത്തിരിക്കുകയാമ് പതിവ്.


Post a Comment

0 Comments