Flash News

6/recent/ticker-posts

വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക്; അടിയന്തര ലൈസന്‍സിന് അപേക്ഷിക്കും- സെറം മേധാവി

Views
വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക്; അടിയന്തര ലൈസന്‍സിന് അപേക്ഷിക്കും- സെറം മേധാവി

പുണെ: സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിൻ ആദ്യം ഇന്ത്യക്കാർക്ക് ലഭ്യമാക്കുമെന്നും വാക്സിന് അടിയന്തര ലൈസൻസ് ലഭ്യമാക്കാൻ ശ്രമം നടത്തിവരികയാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി. ഓക്സ്ഫഡ് വാക്സിൻ നിർമാണത്തിന് തയ്യാറെടുക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയതിനു ശേഷമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. ആദാർ പൂനാവാല ഇക്കാര്യം പറഞ്ഞത്.സെറം ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷക സംഘവുമായി സംവദിച്ചതായി മോദി പിന്നീട് ട്വീറ്റ് ചെയ്തു. വാക്സിൻ ഉദ്പാദനത്തിന് ഇന്ത്യയിൽ നടക്കുന്ന തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മോദി മൂന്ന് സ്ഥാപനങ്ങളാണ് ഇന്ന് സന്ദർശിച്ചത്. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് മോദി സന്ദർശനം നടത്തിയത്.


Post a Comment

0 Comments