Flash News

6/recent/ticker-posts

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രിയുടെ നിർദേശത്തോട് കേരളം യോജിക്കില്ല. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഈ നിർദേശത്തെ അംഗീകരിക്കുന്നില്ല.

Views
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: കേരളം എതിർക്കും

തിരുവനന്തപുരം: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രിയുടെ നിർദേശത്തോട് കേരളം യോജിക്കില്ല. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഈ നിർദേശത്തെ അംഗീകരിക്കുന്നില്ല.ഇടക്കാലത്ത് സർക്കാർ രാജിവെക്കുക, അവിശ്വാസപ്രമേയത്തിലൂടെ പുറത്താകുക, ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജിവക്കേണ്ടിവരിക, ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ രൂപപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ പകരം സർക്കാർ എങ്ങനെ രൂപവത്‌കരിക്കുമെന്ന ചോദ്യമാണ് നിർദേശത്തെ എതിർക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്നത്. ഇടക്കാലത്ത് സർക്കാർ വീണാൽ ബാക്കി ദീർഘമായ ഭരണകാലമുണ്ടെങ്കിൽ കാവൽ മന്ത്രിസഭയെന്ന നിർദേശം സ്വീകാര്യമാകില്ല. രാഷ്ട്രപതിഭരണമെന്ന നിർേദശത്തോടും യോജിപ്പില്ല. കാരണം, അത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും.


Post a Comment

0 Comments