Flash News

6/recent/ticker-posts

ബസു​ക​ളി​ൽ സ്ഥ​ല​വി​വ​ര​മ​റി​യി​ക്കാ​നും പരസ്യത്തിനും ഡി​സ് പ്ലേ ബോ​ർ​ഡു​കൾ സ്ഥാപിക്കാൻ അനു​മതി.

Views
ബസു​ക​ളി​ൽ സ്ഥ​ല​വി​വ​ര​മ​റി​യി​ക്കാ​നും പരസ്യത്തിനും ഡി​സ് പ്ലേ ബോ​ർ​ഡു​കൾ സ്ഥാപിക്കാൻ അനു​മതി 

 തി​രു​വ​ന​ന്ത​പു​രം:​ മെ​ട്രോ മാ​തൃ​ക​യി​ൽ ബ​സു​ക​ളി​ലും സ്ഥ​ല​വി​വ​ര​മ​റി​യി​ക്കാ​നും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​നും ഡി​ജി​റ്റ​ൽ ഡി​സ​്​​​േ​പ്ല ബോ​ർ​ഡു​ക​ളെ​ത്തു​ന്നു. ടി​ക്ക​റ്റ്​ വ​രു​മാ​നം കു​റ​യു​ന്ന കാ​ല​ത്ത്​ അ​ത്യാ​വ​ശ്യം പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചും വ​രു​മാ​ന​മു​ണ്ടാ​ക്കാ​നാ​കു​ന്ന വ​ഴി കൂ​ടി​യാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കും സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കും തു​റ​ന്നു​കി​ട്ടു​ന്ന​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​യ​ട​ക്കം നേ​ര​ത്തേ ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും മോ​േ​​ട്ടാ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളാ​യി​രു​ന്നു പ്ര​തി​ബ​ന്ധം. ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ മോ​േ​ട്ടാ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെ​യ്​​ത​തോ​ടെ​യാ​ണ്​ ച​ട്ട​ക്കു​രു​ക്ക്​ മാ​റി​ക്കി​ട്ടി​യ​ത്.

ഡി​ജി​റ്റ​ൽ ബോ​ർ​ഡു​ക​ളു​ടെ അ​നു​മ​തി നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​ണ്. പ​ര​മാ​വ​ധി 73 സെൻറീ​മീ​റ്റ​ർ നീ​ള​വും 43 സെൻറീ​മീ​റ്റ​ർ വീ​തി​യു​മു​ള്ള ബോ​ർ​ഡാ​ണ്​ സ്ഥാ​പി​ക്കാ​നാ​കു​ക. ബോ​ർ​ഡ്​ വെ​ക്കു​ന്ന​തി​ന്​​ 1500 രൂ​പ അ​ട​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. പ​ര​സ്യം ​​പ്ര​ദ​ർ​ശി​പ്പി​ക്കാ​മെ​ങ്കി​ലും ഒ​രു മി​നി​റ്റി​ൽ 25 സെ​ക്ക​േ​ൻ​റ പാ​ടു​ള്ളൂ. ശ​ബ്​​ദ​സൗ​ക​ര്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 50 ഡെ​സി​ബെ​ലി​​ൽ കൂ​ടാ​ൻ പാ​ടി​ല്ല. പ​ര​സ്യ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി അ​നു​വ​ദ​നീ​യ​മാ​യി​രി​ക്ക​ണം.


Post a Comment

0 Comments