Flash News

6/recent/ticker-posts

-ഫോണിനൊപ്പം ബ്രസീലില്‍ ചാര്‍ജര്‍ നല്‍കാന്‍ നിര്‍ബന്ധിതരായി ആപ്പിള്‍. പുതിയ ഫോണുകളായ ഐ-ഫോണ്‍ 12, ഐ-ഫോണ്‍ 11, ഐ-ഫോണ്‍ എക്‌സ്.ആര്‍ എന്നിവക്കൊപ്പമാണ് ചാര്‍ജര്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

Views
ആപ്പിളിന് തിരിച്ചടി; ഐ-ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കണമെന്ന് കോടതി


സാവോ പോളോ: ഐ-ഫോണിനൊപ്പം ബ്രസീലില്‍ ചാര്‍ജര്‍ നല്‍കാന്‍ നിര്‍ബന്ധിതരായി ആപ്പിള്‍. പുതിയ ഫോണുകളായ ഐ-ഫോണ്‍ 12, ഐ-ഫോണ്‍ 11, ഐ-ഫോണ്‍ എക്‌സ്.ആര്‍ എന്നിവക്കൊപ്പമാണ് ചാര്‍ജര്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. 

ഫ്രാന്‍സിന് പിന്നാലെയാണ് ബ്രസീലിലും ആപ്പിള്‍ ചാര്‍ജര്‍ നല്‍കണമെന്ന് സാവോ പോളോയിലെ കോടതിയില്‍ നിന്നും  നിര്‍ണായക ഉത്തരവ് വന്നിരിക്കുന്നത്. ചാര്‍ജര്‍ നല്‍കാതിരിക്കുന്നത് മലിനീകരണം കുറക്കുമെന്നാണ് ആപ്പിള്‍ വിശദീകരിച്ചത്. എന്നാല്‍, ഇത് തൃപ്തികരമായ വിശദീകരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. ചാര്‍ജര്‍ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ആക്‌സസറിയാണെന്നും കോടതി വ്യക്തമാക്കി.


Post a Comment

0 Comments