Flash News

6/recent/ticker-posts

വമ്പൻ ഓഫറുമായി ആമസോൺ പ്രൈം വീഡിയോ ; 30 ദിവസത്തേക്ക് ഫ്രീ സ്ട്രീമിങ്..

Views


30 ദിവസത്തെ സൗജന്യ ഓൺലൈൻ സ്ട്രീമിംഗ് ഓഫറുമായി ആമസോൺ പ്രൈം വീഡിയോ. നെറ്റ് ഫ്ലിക്സ് മുന്നേ രണ്ടു ദിവസത്തേക്ക് സേവനങ്ങൾ സൗജന്യമായി നൽകിയിരുന്നു ഇതിന് പുറകേയാണ് 30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിങ് ഓഫർ നൽകിക്കൊണ്ട് ആമസോൺ പ്രൈം വീഡിയോ രംഗത്തെത്തിയത്. 

നെറ്റ്ഫ്ലിക്സ് സ്ക്രീൻ ഫെസ്റ്റിന് മറുപടിയായി ' നോ ഫെസ്റ്റ്, ജസ്റ്റ് ഫാക്ട്സ് ' എന്ന പരസ്യ വാചകത്തോടുകൂടിയാണ് സൗജന്യ സ്ട്രീമിംഗുമായി ബന്ധപ്പെട്ട പരസ്യം പുറത്തുവിട്ടത്. 
 മലയാളത്തിലെ സൂഫിയും സുജാതയും, സീയൂ സൂൺ എന്നീ ചിത്രങ്ങൾ ആമസോൺ പ്രൈം വീഡിയോയിൽ ആണ് റിലീസ് ചെയ്തത്. കൂടാതെ തമിഴ് സൂപ്പർ സ്റ്റാർ സൂര്യയുടെ സുരരൈ പോട്ട് ഉൾപ്പെടുന്ന നിരവധി ബിഗ് ബഡ്ജറ്റ് സിനിമകളും ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തിരുന്നു.


Post a Comment

0 Comments