Flash News

6/recent/ticker-posts

ഇനി യൂട്യൂബില്‍ കമന്റ് ഇടുമ്പോള്‍ സൂക്ഷിക്കുക; പരിശോധന ശക്തം

Views

ഇനി യൂട്യൂബില്‍ കമന്റ് ഇടുമ്പോള്‍ സൂക്ഷിക്കുക; പരിശോധന ശക്തം

കാലിഫോര്‍ണിയ: പരസ്പര ബഹുമാനത്തോടുകൂടിയുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി യൂട്യൂബ് പുതിയ ഫീച്ചര്‍ പുറത്തിറക്കി. പുതിയ ഫീച്ചര്‍ പ്രകാരം പ്രശ്നമായേക്കാവുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് യൂട്യൂബ് ഒരു മുന്നറിയിപ്പ് നല്‍കും.

ഈ മുന്നറിയിപ്പ് കണ്ടതിന് ശേഷവും ഉപയോക്താവിന് കമന്റ് ചെയ്യുന്നത് തുടരുകയോ അല്ലെങ്കില്‍ അത് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും മാറ്റം വരുത്തുകയും ചെയ്യാം. യൂട്യൂബിന്റെ നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ കമന്റ് പ്രശ്നമുള്ളതാണെന്ന് കണ്ടെത്തുമ്പോഴാണ് ഈ മുന്നറിയിപ്പ് കാണിക്കുക.

ഇതോടൊപ്പം അശ്ലീല കമന്റുകളെ മാറ്റി നിര്‍ത്തുന്നതിനായുള്ള പുതിയ ഫില്‍റ്ററും യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നും ഇതുവഴി അത്തരം കമന്റുകള്‍ ഓട്ടോമാറ്റിക് ആയി റിവ്യൂ ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഈ സംവിധാനം വഴി ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെടാത്ത കമന്റുകള്‍ വായിക്കാന്‍ കഴിയില്ല. ഇത് സുഗമമാക്കാന്‍ കമന്റ് മോഡറേഷന്‍ സംവിധാനം കമ്പനി പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂട്യൂബ് പ്രൊഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ജോഹാന റൈറ്റ് പറഞ്ഞു. ചില വിഭാഗങ്ങളെ ബാധിക്കുന്ന വിദ്വേഷം, വിവേചനം, പീഡനം പോലുള്ളവയും പരിശോധിക്കുമെന്നും റൈറ്റ് പറഞ്ഞു.



Post a Comment

0 Comments