Flash News

6/recent/ticker-posts

ആശ്രിതന്റെ ആശ്രയം, യുഎഇക്കിത് ആഘോഷനാള്‍

Views


 .             
          ✍🏻Reporter : NSNM - PALANI


 തെരുവീഥികൾ പ്രകാശിച്ചു !എങ്ങും അലങ്കാരങ്ങൾ പൂത്തുലഞ്ഞു നിൽക്കുകയാണ് യു.എ.ഇ എന്ന മാലോകന്റെ തറവാട് !ആ തറവാട്ടിലെ ദിർഹമിന്റെ മണമുണ്ട് നമ്മുടെ നാട്ടിലെ പള്ളികൾക്കും ... അമ്പലങ്ങൾക്കും ... മദ്രസകളും ... സ്കൂളുകൾക്കും ... എന്ന് വേണ്ട മാളുകൾക്കും റോഡുകൾക്കും  പാവപ്പെട്ടവന് ലഭിച്ച സ്നേഹ സൗധങ്ങൾക്കും ... എല്ലാമെല്ലാം ദിർഹമിന്റെ മണമുണ്ട്. ആ ദിർഹമിന്റെ നാട് ഇന്ന് ആഘോഷത്തിമർപ്പിലാണ്. എവിടെയും വർണ്ണക്കൊടികൾ പാറിപ്പറക്കുന്നു. മിന്നിത്തിളങ്ങുന്ന പ്രകാശങ്ങളും പുത്തൻ നശീദുകളും ഉയരുന്നു! ശിരസ്സുയർത്തി നിൽക്കുന്ന    രാജാളിപ്പക്ഷി(ഫാൽക്കൺ) യുടെ നാടിന്ന് ഇത് നാൽപ്പത്തി ഒമ്പതാം ദേശീയ ദിനാഘോഷം ! മണ്ണിൽ പായും വാഹനവും   വിണ്ണിൽ പാറും വിമാനവും അലങ്കരിക്കപ്പെട്ടു.എന്നാൽ ,എല്ലാത്തിനും ഒരു പരിധി ഗവൺമെൻറ് കണക്കാക്കി .അതിരുവിട്ട മാമാങ്കം കോമഡിന് ഊർജ്ജം കൂട്ടരുതല്ലോ...             
ദേശീയദിനാഘോഷം അതിർവരമ്പുകൾ ലംഘിക്കാതിരിക്കാൻ  കർശന നിർദ്ദേശങ്ങൾ ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ചു . ആഘോഷങ്ങളിൽ കോവിഡ് 19 പ്രതിരോധ ചിട്ടകൾ നിർബന്ധമായും പാലിക്കണം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിലും ഒരു വാഹനത്തിൽ നിശ്ചയിച്ചതിൽ അധികം ആളുകൾ ഉണ്ടായാലും 3000 ദിർഹം പിഴ ചുമത്തും.വാഹനം അലങ്കരിക്കുന്നതിനും കർശന നിർദ്ദേശങ്ങളുണ്ട് . ട്രാഫിക് നിയമം പാലിക്കണം ,സ്റ്റിക്കർ, വിൻ ഷീൽഡ് കവർ ,സൻ ശേയ്ഡ് എന്നിവ ഉപയോഗിച്ച് കാറിന്റെ പിൻ ഗ്ലാസ് മറക്കരുത്.കാറിന്റെ റൂഫിൽ കയറി നിൽക്കരുത്.പാർക്കിംഗ് ഏരിയകളിൽ മാത്രമേ കാർപാർക്കിംഗ് ചെയ്യാവൂ.ശബ്ദങ്ങൾക്ക് വേണ്ടി കാർ എൻജിനിൽ ഒന്നുംതന്നെ ഘടിപ്പിക്കരുത്. യാത്രക്കാരും ഡ്രൈവർമാരും ഒരുവിധത്തിലുള്ള സ്പ്രേയും ഉപയോഗിക്കരുത്.                


എന്നാൽ ഷാർജ സർക്കാർ ഓഫീസുകളിലെ ദേശീയ ദിനാഘോഷ പരിപാടികൾ ഒഴിവാക്കി.കോവിഡ് കണക്കിലെടുത്താണ് ഷാർജ സർക്കാർ ഓഫീസുകളിലെയും ജോലിസ്ഥലങ്ങളിലെയും ദേശീയദിനാഘോഷം ഒഴിവാക്കിയത്.ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് ഷാർജ സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.                    


എല്ലാവിധ നിയന്ത്രണങ്ങളോടെയും കരുതലോടെയും ഡിസംബർ രണ്ടിന് ആഘോഷങ്ങൾ പൊടിപൊടിക്കും.ഈ മലയാളക്കരയിൽ നിന്നും നമുക്കൊന്നായി ആശ്രിതന്റെ ആശ്രയമായ  യു.എ ഇ ക്ക് സർവ്വോപരി ദേശീയ ദിനാശംസകൾ നേരാം...


Post a Comment

0 Comments