Flash News

6/recent/ticker-posts

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ; ശുഭ സൂചനയെന്ന് ആരോഗ്യവകുപ്പ്

Views


തിരുവനന്തപുരം: സംസ്ഥാനത്ത് കോറോണ രോഗികളുടെ എണ്ണം കുറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ നിൽക്കുന്നത് ശുഭ സൂചനയായാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നത്. അതേസമയം കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ആശങ്കക്ക് ഇടവരുത്തുകയാണ്.

ഒക്ടോബറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടായ ഗണ്യമായ വർധനവ് അൽപം ആശങ്കപ്പെടുത്തിയിരുന്നു. രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും കാര്യങ്ങൾ കൈവിട്ട് പോയില്ല. കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഇത് പുതുതായുള്ള രോഗികളുടെ എണ്ണം കുറയുന്നതിന്റെ ശുഭ സൂചനയായാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നത്. അതേസമയം രോഗം മുക്തരാകുന്നവരുടെ എണ്ണം കുറയുന്നതിൽ ആശങ്ക ചെറുതല്ല. രോഗം മുക്തമായതിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ ചിലരിൽ ഗുരുതരമാകുന്നതായും ആരോഗ്യ വകുപ്പ് വിലയിരുത്തി.

ഉയർന്ന രക്തസമ്മർദ്ധം, അർബുധം, വൃക്കരോഗം എന്നീ രോഗങ്ങൾ ഉള്ളവരിലാണ് അധിമായും പോസ്റ്റ് കോവിഡ് സിൻഡ്രം കാണുന്നത്. ഇത്തരക്കാർക്ക് വിദഗ്ധ ചികിത്സ നൽകാനാകാത്ത ജീവഹാനി പോലും ഉണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ കൊറോണയുടെ രണ്ടാം തരംഗം ഉണ്ടായേക്കുമെന്ന് ഭയവും ആരോഗ്യവകുപ്പിന് ഉണ്ട്. അതിനാൽ തന്നെ എന്നെ രോഗികളുടെ എണ്ണം കുറഞ്ഞാലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

റിവേഴ്സ് ക്വാറന്റീലുണ്ടായ വീഴ്ചകാരണവും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.


Post a Comment

0 Comments