Flash News

6/recent/ticker-posts

കോവിഡ് വാക്‌സിന്‍ അവസാനഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ രീതികള്‍ ഉടന്‍ പ്രഖ്യാപിക്കും:സൗദി

Views


റിയാദ് -സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം അവസാനഘട്ടത്തിലാണെന്നും വിവിധ കമ്പനികളുമായി കരാറൊപ്പുവെച്ചിട്ടുന്നെും ഏറ്റവുമാദ്യം വാക്‌സിന്‍ ലഭ്യമാകുന്ന രാജ്യം സൗദി ആയിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുവരുത്തി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി ലഭിച്ച ശേഷം വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങും. രജിസ്‌ട്രേഷന്‍ രീതികളെ കുറിച്ച് പിന്നീട് പ്രഖ്യാപിക്കും.
മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുന്നതിനാല്‍ രോഗവ്യാപന തോത് കുറഞ്ഞുവരികയാണ്. മാസ്‌ക് ധരിക്കലാണ് കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും നല്ല ആയുധം.കോവിഡ് വ്യാപനതോത് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി സൗദി മാറി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 13549 പേര്‍ക്കതിരെയാണ് കേസെടുത്തത്. അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments