Flash News

6/recent/ticker-posts

വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്ത് ഐ.എം.എ

Views


കണ്ണൂർ: ആയുർവേദ ഡോക്ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്ത്‌ ഇന്ത്യ മെഡിക്കൽ അസ്സോസിയേഷൻ.

കണ്ണൂരിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഐ.എം.എ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞ ദിവസമാണ് ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്.
ഇതിനോട് യോജിക്കാത്തതിനാൽ വെള്ളിയാഴ്ച രാവിലെ ആറു മുതൽ വൈകീട്ട്‌ ആറു വരെ ബന്ദ് നടത്താൻ ആണ് തീരുമാനം.

ഒ.പി ബഹിഷ്കരിച്ചുകൊണ്ടാകും മെഡിക്കൽ ബന്ദ് നടത്തുക. എന്നാൽ, ക്യാഷ്വാലിറ്റി, കോവിഡ് ഡ്യൂട്ടികൾ എന്നിവ തടസ്സപ്പെടുത്തില്ല എന്നും ഡോക്ടർമാർ അറിയിച്ചു.


Post a Comment

0 Comments