Flash News

6/recent/ticker-posts

ഡിസംബര്‍ എട്ടിന് ഭാരത് ബന്ദ്

Views


ദില്ലി: കര്‍ഷക സംഘടനകള്‍ ഡിസംബര്‍ എട്ടിന് ഭാരത് ബന്ദ് നടത്തും. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കര്‍ശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഡിസംബര്‍ അഞ്ചിന് രാജ്യവ്യാപകമായി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചു. കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.

സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകരോട് ആഗ്ര - ജയ്പൂര്‍ ദേശീയപാത വഴി ദില്ലിയിലേക്ക് മാര്‍ച്ച്‌ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.


Post a Comment

1 Comments