Flash News

6/recent/ticker-posts

റേഷൻ കാർഡും സ്മാർട്ടാകുന്നു ; പുതിയ കാർഡ് ആധാർ രൂപത്തിൽ..

Views


തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകൾ ജനുവരി മുതൽ സ്മാർട്ട് റേഷൻ കാർഡ് ആയി മാറുമെന്ന് റിപ്പോർട്ട്. ആധാർ കാർഡിൻ്റെ രണ്ടു വശത്തും പ്രിൻ്റ് ചെയ്ത കാർഡുകൾ ഫോട്ടോ പതിപ്പിച്ചതിനാൽ തിരിച്ചറിയൽ കാർഡ് ആയും ഉപയോഗിക്കാം. സിവിൽ സപ്പ്ളൈസ് വിഭാഗം തയ്യാറാക്കിയ രണ്ട് മോഡലുകളാണ് ഇപ്പോൾ ഭക്ഷ്യവകുപ്പിന്റെ പരിഗണനയിലുള്ളത്.

ക്യു ആർ കോഡും ബാർ കോഡും ഉള്ളതായിരിക്കും സ്മാർട്ട് റേഷൻ കാർഡ്. റേഷൻ കടയിൽ ക്യു ആർ കോഡ് സ്കാനർ കൂടി വെക്കും. സമാർട്ട് കാർഡ് സ്കാൻ ചെയ്യുമ്പോൾ വിശദവിവരങ്ങൾ സ്ക്രീനിൽ തെളിയുകയും റേഷൻ വാങ്ങിക്കുമ്പോൾ ആ വിവരങ്ങൾ ഉപഭോക്താവിൻ്റെ മൊബൈലിൽ ലഭിക്കുകയും ചെയ്യും.
നിലവിൽ ഇപ്പോൾ റേഷൻ കാർഡിൻ്റെ കാലാവധി 2022 വരെയാണ്. എന്നിരുന്നാലും ജനുവരി മുതൽ സ്മാർട്ട് കാർഡ് ഏർപ്പെടുത്തും. കാർഡിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ  ഉൾക്കൊള്ളിച്ച് അപേക്ഷ നൽകിയാൽ പുതിയ കാർഡിന് പകരം സ്മാർട്ട് കാർഡ് ലഭിക്കും.

ക്യു ആർ കോഡിൽ റേഷൻ കാർഡിൽ വെക്കുന്ന വിവരങ്ങൾ ചോരാൻ ഇടയില്ലെന്നും ആശങ്ക വേണ്ടെന്നും സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു.


Post a Comment

0 Comments