Flash News

6/recent/ticker-posts

നാടറിയുന്ന നാട്ടുകാരൻ എം കെ റസാഖ് സ്വന്തം ചിഹ്നത്തിലൂടെ കണ്ടു വോട്ട് അഭ്യർത്ഥിക്കുന്നു..

Views
നാടറിയുന്ന നാട്ടുകാരൻ എം കെ റസാഖ് സ്വന്തം ചിഹ്നത്തിലൂടെ കണ്ടു വോട്ട് അഭ്യർത്ഥിക്കുന്നു..

 വേങ്ങര:കുടക്കാരൻ  കുട കാട്ടിയും സ്കൂട്ടർകാരൻ സ്കൂട്ടറിലും വോട്ട് അഭ്യർത്ഥിക്കുമ്പോൾ
 വേങ്ങര ബ്ലോക്ക് പതിമൂന്നാം ഡിവിഷൻ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി എം .കെ റസാഖ് സ്വന്തം ചിഹ്നത്തിലൂടെ വീഡിയോകാൾ വഴി വോട്ട് ചോദിച്ച് വ്യത്യസ്ഥനാവുന്നു. 

 ഇപ്രാവശ്യം സ്വതന്ത്രൻമാർ വോട്ട് പിടിക്കാൻ ഇറങ്ങിയത് സ്വന്തം ചിഹ്നങ്ങളായ .കുടയും മൊബൈലും കണ്ണടയും ബലൂണും  ഓട്ടോറിക്ഷയും കൊണ്ടാണ്  സ്ഥാനാർഥികളുടെ വോട്ടുപിടിത്തം, എൻ്റെ ചിഹ്നം മറക്കേണ്ട എന്ന് പറഞ്ഞ് അവർ ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ്,  പലനിറത്തിലുള്ള ബലൂണുകളും പല വർണ്ണ കുടകളും കൊണ്ടാണ് സ്ഥാനാർഥികളുടെ രംഗപ്രവേശനം.
 മൊബൈൽഫോൺ ഉയർത്തിപ്പിടിച്ച് നമ്മുടെ 'ജീവന്റെ പാതിയായ മൊബൈലിനെ മറക്കരുതെ' എന്നാണ് റസാഖിൻ്റെ നർമ്മം കലർന്ന  അഭ്യർത്ഥന.

വേങ്ങരയിലെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന റസാഖ് വേങ്ങരയിലെ ഒട്ടുമിക്ക ആളുകളുടെയും പരിചിതനാണ് വിവിധ മേഖലകളിൽ തന്റെ സാന്നിധ്യം അറിയിക്കാൻ റസാഖ് ഒരുപടി മുന്നിലാണ് ഇതു തന്നെയാണ് റസാഖ് മത്സര രംഗത്തേക്ക് വരാൻ പ്രേരിതമായതും..


Post a Comment

0 Comments