Flash News

6/recent/ticker-posts

പറച്ചിനപുറായ ഐ.എസ്.എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ തൊപ്പാശ്ശേരി മുസ്തഫ മാസ്റ്റർ നിര്യാതനായി ...

Views പറച്ചിനപുറായ ഐ.എസ്.എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ തൊപ്പാശ്ശേരി മുസ്തഫ മാസ്റ്റർ നിര്യാതനായി 8 December 2020 പെരുവള്ളൂർ • പറച്ചിനപുറായ ഇസ്മായീൽ സാഹിബ് മെമ്മോറിയൽ യു.പി സ്കൂളിലെ പ്രധാനാധ്യാപകൻ തൊപ്പാശ്ശേരി ആക്കൽ മുസ്തഫ മാസ്റ്റർ (45) നിര്യാതനായി. പ്രദേശത്തെ മതസാമൂഹിക സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തന മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു.ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പുതിയ പറമ്പ് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും. ഭാര്യ: ആയിഷ മക്കൾ: ഫുആദ്, ഹുദ, ഹനിയ്യ (മൂവരും വിദ്യാർത്ഥികൾ) പെരുവള്ളൂരിലെ നാനാ വിധ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ത്യാഗ സന്നദ്ധതയോടെ നില കൊണ്ട അതുല്യ വ്യക്തിത്വത്തെയാണ് ടി സി മുസ്തഫ മാസ്റ്ററുടെ വിയോഗത്തോടെ നാടിന് നഷ്ടമായതെന്ന് ജനതാദൾ (എസ്) മണ്ഡലം പ്രസിഡന്റ് എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി അനുസ്മരിച്ചു. അശരണർക്കു വേണ്ടി ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ജാഡകളില്ലാതെ താങ്ങാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും വേർപ്പാടിൽ വേദനിക്കുന്നതായും അനുശോചന കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. ...

Post a Comment

0 Comments