Flash News

6/recent/ticker-posts

പുക പരിശോധന കേന്ദ്രങ്ങൾ വാഹനവുമായി ബന്ധിപ്പിക്കൽ : തള്ളപ്പെടുന്നത് കൂടുതൽ ഡീസൽ വാഹനങ്ങൾ

Views


പെ​രി​ന്ത​ല്‍​മ​ണ്ണ: വാ​ഹ​ന​ങ്ങ​ളു​ടെ പു​ക​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ലി​ങ്കി​ങ്​ സം​വി​ധാ​നം ഫ​ലം​ക​ണ്ടു​തു​ട​ങ്ങി. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ 930 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 900 വാ​ഹ​ന​ങ്ങ​ളാ​ണ് പാ​സാ​യി​ട്ടു​ള്ള​തെ​ന്ന് വെ​ബ്സൈ​റ്റി​ല്‍​നി​ന്ന് ല​ഭി​ച്ച ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തോ​ത് കൂ​ടു​ത​ലാ​യി​ട്ടു​ള്ള ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ത​ള്ള​പ്പെ​ട്ട​വ​യി​ല്‍ ഏ​റെ​യും.

പു​ക​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് വാ​ഹ​ന്‍ സൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​തോ​ടു​കൂ​ടി പ​രി​ശോ​ധ​ന​സ​മ​യ​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റി‍െന്‍റ ഡി​ജി​റ്റ​ല്‍ പ​ക​ര്‍​പ്പ് വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വാ​ഹ​ന​പ​രി​ശോ​ധ​ക​ര്‍​ക്ക് ന​ല്‍​കാ​നാ​കും.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പു​ക​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളെ​യും ഇ​ത്ത​ര​ത്തി​ല്‍ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് വെ​ബ്സൈ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു​ണ്ട്. പെ​രി​ന്ത​ല്‍​മ​ണ്ണ ആ​ര്‍.​ടി ഓ​ഫി​സി​നു കീ​ഴി​ല്‍ 12 പു​ക​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ള്‍ ആ​ണു​ള്ള​ത്. അ​തി​ല്‍ നാ​ലെ​ണ്ണം പൂ​ര്‍​ണ​മാ​യും നാ​ലെ​ണ്ണം ഭാ​ഗി​ക​മാ​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​െന്‍റ വെ​ബ് സൈ​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​നോ​യ് വ​ര്‍​ഗീ​സാ​ണ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍. ഡി​സം​ബ​ര്‍ 15 ഓ​ടു​കൂ​ടി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പു​ക​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് അ​ട​ച്ചു​പൂ​ട്ടാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ ജോ. ​ആ​ര്‍.​ടി.​ഒ സി.​യു. മു​ജീ​ബ് അ​റി​യി​ച്ചു.


Post a Comment

0 Comments