Flash News

6/recent/ticker-posts

തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ച് ജില്ലകള്‍ പോളിംഗ് ബൂത്തിലേക്ക്

Views


തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവോട്ടെടുപ്പിനായി അഞ്ച് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ആദ്യഘട്ടത്തില്‍ വോട്ടിനൊരുങ്ങുന്നത്. കാല്‍ലക്ഷത്തോളം സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതലാണ് പോളിംഗ് ആരംഭിക്കുന്നത്. കൊവിഡിനെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വോട്ടിംഗ് സമയം വൈകിട്ട് ആറുമണിവരെയാക്കിയിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വേണ്ട മുന്‍കരുതലുകള്‍ പോളിംഗ് ബൂത്തുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാക്സ് ധരിക്കുന്നതടക്കം
ബൂത്തിലെത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് ആരോഗ്യ വകുപ്പ് കൃത്യമായി അറിയിച്ചിട്ടുണ്ട്.

അഞ്ച് ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 ഡിവിഷനുകളാണുള്ളത്. 24, 584 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആദ്യഘട്ടത്തില്‍ ജനവിധികുറിക്കാന്‍ പോളിംഗ് ബൂത്തിലെത്തുക 61 ട്രാന്‍സ്ജന്‍ഡേഴ്സ് ഉള്‍പ്പെടെ 88, 26, 873 വോട്ടര്‍മാരാണ്. ഇതില്‍ 46, 68, 267 സ്ത്രീകളും 41, 58, 395 പുരുഷന്‍മാരുമുണ്ട്. 150 പ്രവാസി വോട്ടര്‍മാരും ജനവിധി രേഖപ്പെടുത്തും. ആദ്യമായി വോട്ടവകാശം വിനിയോഗിക്കുക 42, 530 പേരാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ തലസ്ഥാന ജില്ലയിലാണ്, 28, 38, 077 വോട്ടര്‍മാര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത് 11, 225 പോളിംഗ് സ്റ്റേഷനുകളാണ്. നഗരമേഖലയില്‍ 1697 ഉം ഗ്രാമീണ മേഖലയില്‍ 9528 ഉം 56,122 ഉദ്യോഗസ്ഥരെ് പോളിംഗ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.


Post a Comment

0 Comments