Flash News

6/recent/ticker-posts

തദ്ദേശ തെരഞ്ഞെടുപ്പ്; ബൂത്തുകള്‍ ഇന്ന് സജ്ജമാകും; പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടുമുതല്‍.

Views


തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ ഇന്ന്  സജ്ജമാകും. ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയില്‍ 16 കേന്ദ്രങ്ങളില്‍നിന്നാണു പോളിംഗ് സാമഗ്രികളുടെ വിതരണം. ജില്ലയിലെ 1,727 തദ്ദേശ സ്ഥാപന വാര്‍ഡുകളിലായി 3,281 പോളിംഗ് സ്റ്റേഷനുകളാണു വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ളത്.
ത്രിതല പഞ്ചായത്തുകളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് അടിസ്ഥാനത്തിലാണു നടക്കുക. പാറശാല ബ്ലോക്കിലെ പോളിങ് സാമഗ്രികളുടെ വിതരണം പാറശാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അതിയന്നൂര്‍ ബ്ലോക്കിന്റേത് നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലും പോത്തന്‍കോട് ബ്ലോക്കിന്റേത് കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.


Post a Comment

0 Comments