Flash News

6/recent/ticker-posts

ലോകത്ത് ആദ്യത്തെ കോവിഡ് വാക്സീന് അനുമതി; അടുത്തയാഴ്ച വിതരണം

Views



ലോകത്ത് ആദ്യമായി കോവിഡ് വാക്സീന് അനുമതി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്സീന്‍ ബ്രിട്ടനില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി. പരീക്ഷണം പൂര്‍ത്തിയാക്കി, വിജയമുറപ്പിച്ച് അംഗീകാരം നേടുന്നത് ആദ്യമാണ്.  അടുത്തആഴ്ച ആദ്യം വിതരണം ആരംഭിക്കും. ഇന്ത്യയില്‍ ഇൗ വാക്സീന്‍ ഉടനെയൊന്നും ലഭ്യമാകില്ല.

വാക്സീന്‍ 95 ശതമാനം ഫലപ്രദമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് യുകെ സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.  മുന്‍ഗണാപട്ടികയിലുള്ള രോഗം കൂടുതല്‍ ബാധിക്കാന്‍ ഇടയുള്ളവര്‍ക്കായിരിക്കും ആദ്യം നല്‍കുക. വാക്സീന്‍ സുരക്ഷിതമെന്ന സ്വതന്ത്രസമിതിയുടെ വിലയിരുത്തല്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ജർമൻ കമ്പനിയായ ബിയോൺ ടെകുമായി ചേർന്നാണ് ഫൈസറിൻറെ വാക്സീൻ പരീക്ഷണം. യുഎസിലും ഇൗ വാക്സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിട്രേഷന്‍രെ അന്തിമതീരുമാനം കാത്തിരിക്കുകയാണ്. വിദേശത്ത് അനുമതി ലഭിച്ചെങ്കിലും ഉടനെയൊന്നും ഇന്ത്യയില്‍ ലഭ്യമാകില്ല. ഇന്ത്യയില്‍ പരീക്ഷണം നടക്കുന്നില്ല എന്നും വളരെയധികം താഴ്ന്ന താപനിലയില്‍ മാത്രമേ വാക്സീന്‍ സൂക്ഷിക്കാനാകൂ എന്നതുമാണ് കാരണം.

മൈനസ് 70 ഡിഗ്രിപോലുള്ള വളരെയധികം താഴ്ന്ന താപനിലയില്‍ സൂക്ഷിക്കാനും വിതരണം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക നിലവിലെ അവസ്ഥയില്‍ രാജ്യത്തിന് വെല്ലുവിളിയാണ്. എന്നാല്‍ സാധ്യമായ നടപടികള്‍ക്കായി ഫൈസറുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. റഷ്യ മുന്‍പ് കോവിഡ് വാക്സീന് അനുമതി നല്‍കിയിരുന്നെങ്കിലും, അത് പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു. അതുകൊണ്ടുതന്നെ ലോകാരോഗ്യസംഘടനയടക്കം റഷ്യയുടെ നടപടി അംഗീകരിച്ചിരുന്നില്ല


Post a Comment

0 Comments