Flash News

6/recent/ticker-posts

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഉയരങ്ങള്‍ കീഴടക്കിയത് ഒരു വൃക്കയുമായി'; വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്

Views


ഒരു വൃക്കയുമായി ലോകത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ് താനെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്. ട്വിറ്ററിലൂടെയായിരുന്നു അഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലുള്‍പ്പടെ മെഡല്‍ സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ കായക ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

'വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികളോട് പോലും അലര്‍ജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും അതൊക്കെ നേടി. ഒരു പരിശീലകന്റെ മാജിക് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കഴിവ് എന്നൊക്കെ ഇതിനെ വിളിക്കാന്‍ കഴിയുമോ?', ട്വീറ്റില്‍ അഞ്ജു പറയുന്നു.

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്തായിരുന്നു അഞ്ജുവിന്റെ ട്വീറ്റ്. അജ്ഞുവിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ ഏറെ അഭിമാനമുണ്ടെന്നും , അഞ്ജുവിന്റെ നേട്ടങ്ങള്‍ കഠിന പ്രയത്നത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണെന്നും അദ്ദേഹം കുറിച്ചു.

ജനിച്ചപ്പോള്‍ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലങ്ങളില്‍ മത്സരിക്കുമ്പോഴൊന്നും ഇത് അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മത്സരത്തിനു മുന്നോടിയായി നടത്തിയ സ്‌കാനിംഗിലാണ് ഈ വിവരം അറിയുന്നത്.


Post a Comment

1 Comments

  1. വിശ്വസിക്കാം . ജന്മനാ ഒരൊറ്റ വൃക്കയേ ഉള്ളൂ എങ്കിൽ അതൊരു പ്രശ്നമല്ല . എല്ലാം ദൈവഹിതം എന്ന് വിശ്വസിക്കൂ സഹോദരീ . ആയുരാരോഗ്യസൗഖ്യം നേരുന്നു . ഈശ്വരൻ നിങ്ങള്ക്ക് അഷ്‌ടൈശ്വര്യങ്ങളും നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു .

    ReplyDelete