Flash News

6/recent/ticker-posts

10 മാസത്തിന് ശേഷം ഇന്ന് കോട്ടക്കുന്ന് പ്രഭാതസവാരിക്ക് കലക്ടർ തുറന്ന് കൊടുത്തു.

Views
10 മാസത്തിന് ശേഷം ഇന്ന് കോട്ടക്കുന്ന് പ്രഭാതസവാരിക്ക് കലക്ടർ തുറന്ന് കൊടുത്തു.


ഇന്നത്തെ പ്രഭാതം മലപ്പുറത്തെ പ്രഭാത സവാരിക്കാർക്ക് സന്തോഷത്തിൻ്റെ ദിവസമായിരുന്നു.പത്ത് മാസമായി മഹാമാരിയുമായി ബന്ധപ്പെട്ട് അടഞ്ഞ് കിടന്നിരുന്ന കോട്ടക്കുന്ന് വീണ്ടും പ്രഭാത സവാരിക്ക് തുറന്ന് കൊടുത്തു.
രാവിലെ 6.30 ന് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ കോട്ടക്കുന്ന് കൂട്ടായിമ പ്രസിഡൻ്റ് ഹനീഫ് രാജാജി അധ്യക്ഷനായി.മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുബീബ് കടേരി ആശംസയർപ്പിച്ച പരിപാടിയിൽ കോട്ടക്കുന്ന് കൗൺസിലർ ഷബീർ PSA, DTPC സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, കോട്ടക്കുന് പാർക്ക് മാനേജർ അൻവർ ഹുസൈൻ, കോട്ടക്കുന്ന് കൂട്ടായ്മ അംഗങ്ങൾ, ഫോർട്ട് ഹിൽ ക്ലബ്ബ് പ്രസിഡൻ്റ് സാഹിർ പന്തലകത്ത്, ഫ്രൻ്റ്സ് കോട്ടക്കുന്ന് ടീം, നെഹ്റു യുവകേന്ദ്രയിലെ അസ്മ, Dr: പരീത് എന്നിങ്ങനെ നിരവധി പേരാണ് പകെടുത്തു. കുട്ടികളും 65 വയസ് കഴിഞ്ഞവരും നടക്കാൻ വരാൻ പാടില്ലെന്നും. സാമൂഹ്യ അകലം പാലിച്ച് മാസ്ക്കും സാനിറ്റൈസറും ഉപയോഗിച്ച് നടക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.


Post a Comment

0 Comments