Flash News

6/recent/ticker-posts

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 18 വർഷത്തിലെ 18-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 347 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 348)

Views

                     ചരിത്രത്തിൽ ഇന്ന്
       ഇന്ന്  2021 ജനുവരി 18 (1196 മകരം 5 )                ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 18 വർഷത്തിലെ 18-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 347 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 348)


ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം.


💠സ്നോമാൻ ലോക ദിനം

💠പ്രാഥമിക സ്കൂൾ അധ്യാപക ദിനം

💠പരിപാലന ദിനം

💠മാർട്ടിൻ ലൂതർ കിംഗ്, ജൂനിയർ ഡേ

💠തെസോറസ് ദിനം

💠വിന്നി ദി പൂഹ് ഡേ

💠ദേശീയ മിഷിഗൺ ദിനം

💠ദേശീയ സേവന ദിനം

💠ദേശീയ പീക്കിംഗ് ബൈക്ക് ദിനം

💠ദേശീയ ഗൗർമെറ്റ് കോഫി ദിനം

💠റോയൽ തായ് സായുധ സേനാ ദിനം (തായ്‌ലൻഡ്)

💠വിപ്ലവ ദിനം (ടുണീഷ്യ)

💠ലിമയുടെ അടിസ്ഥാന ദിനം (പെറു)

💠റോബർട്ട് ഇ. ലീ ഡേ (യുഎസ്എ)


ചരിത്ര സംഭവങ്ങൾ.


🌐532 - കോൺസ്റ്റാന്റിനോപ്പിളിലെ നിക്ക കലാപം പരാജയപ്പെട്ടു.

🌐1670 - ഹെൻറി മോർഗാൻ പനാമയെ പിടിച്ചെടുക്കുന്നു.

🌐1778 - ഹവായിയൻ ദ്വീപുകൾ കണ്ടെത്തിയ ആദ്യത്തെ അറിയപ്പെടുന്ന യൂറോപ്യൻ ജെയിംസ് കുക്ക് , അതിന് "സാൻഡ്‌വിച്ച് ദ്വീപുകൾ" എന്ന് പേരിട്ടു.

🌐1866 - വെസ്ലി കോളേജ് മെൽബണിൽ സ്ഥാപിക്കപ്പെട്ടു.

🌐1886 - ആധുനിക ഫീൽഡ് ഹോക്കി ഇംഗ്ലണ്ടിലെ ഹോക്കി അസോസിയേഷൻ രൂപീകരിച്ചു.

🌐1896 - എച്ച് എൽ സ്മിത്ത് ആദ്യമായി ഒരു എക്സ്-റേ ജനറേറ്റിംഗ് മെഷീൻ പ്രദർശിപ്പിച്ചു.

🌐1911 -ലോകത്താദ്യമായി ഒരു വിമാനം ഒരു കപ്പലിൽ ലാൻറു ചെയ്തു.

🌐1927 - ന്യൂഡൽഹിലെ  പാർലമെൻറ് മന്ദിരം വൈസ്രോയി ഇർവിൻ പ്രഭു ഉദ്ഘാടനം ചെയ്തു

🌐1932 - മാതൃഭൂമി ആഴ്ച്ചപതിപ്പ്‌ പ്രസിദ്ധീകരണം തുടങ്ങി. In Search of truth എന്ന പേരിൽ പ്രശസ്തമായ ഗാന്ധിജിയുടെ ചിത്രമായിരുന്നു ആദ്യ മുഖചിത്രം.

🌐1946 -  1942 ൽ വാരികയായി പ്രസിദ്ധികരണം ആരംഭിച്ച ദേശാഭിമാനി 4 പുറങ്ങളുള്ള പ്രഭാത ദിനപത്രമായി മാറി.

🌐1960  - യുഎസും ജപ്പാനും സംയുക്ത പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചു

🌐1977  - ലെജിയോൺ‌നെയേഴ്സ് എന്ന രോഗത്തിന് കാരണമായി മുമ്പ് അറിയപ്പെടാത്ത ഒരു ബാക്ടീരിയയെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു

🌐1993 – ആദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മാർട്ടിൻ ലൂഥർ കിംഗ് അവധിദിനം ആചരിക്കുന്നു.

🌐1998 – ബിൽ ക്ലിന്റൺ – മോണിക്ക ലെവിൻസ്കി അപവാദം പുറത്താവുന്നു. മാറ്റ് ഡ്രഡ്ജ് എന്ന പത്രപ്രവർത്തകൻ ഡ്രഡ്ജ് റിപ്പോർട്ട് എന്ന തന്റെ വെബ് വിലാസത്തിൽ ഇത് പ്രസിദ്ധീകരിക്കുന്നു.

🌐2003 - ഓസ്ട്രേലിയയിലെ കാൻബറയിൽ ഒരു ബുഷ്ഫയർ നാലു പേരെ കൊല്ലുന്നു. കൂടാതെ 500-ലധികം വീടുകൾ നശിപ്പിക്കപ്പെട്ടു.

🌐2005  - ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ജെറ്റ് എയർബസ് എ 380 ഫ്രാൻസിൽ അനാച്ഛാദനം ചെയ്തു

🌐2018 - കസാഖ്സ്താൻ അക്റ്റോബ്, യെർഗ്സ് ജില്ലയിൽ സമര-ഷിംകെന്റ് റോഡിൽ ബസ് കത്തിച്ചു. തീപിടിച്ച് 52 പേർ കൊല്ലപ്പെട്ടു. മൂന്നു യാത്രക്കാരും രണ്ട് ഡ്രൈവർമാരും രക്ഷപ്പെട്ടു.

🌐2019 - അമേരിക്കയിലെ ലൂയിവിൽ നഗരം അവിടത്തെ വിമാനത്താവളത്തിന്‌ ബോക്സിംഗ്‌ ഇതിഹാസം മുഹമ്മദ്‌ അലിയുടെ പേര്‌ നൽകി ആദരിച്ചു

🌐2019 - ചന്ദ്രനിൽ ചൈന മുളപ്പിച്ച ആദ്യ ചെടി കനത്ത തണുപ്പ്‌ മൂലം നശിച്ചു . ചൈന വിക്ഷേപിച്ച ചാങ്ങ്‌ഇ - 4 ദൗത്യത്തിൽ ആയിരുന്നു  ഒരു ഇല മുളച്ച കുഞ്ഞു പരുത്തി ചെടി.


ജൻമദിനങ്ങൾ


എം.എച്ച്. ശാസ്ത്രികൾ-


കേരളത്തിലെ പ്രശസ്ത സംസ്കൃതപണ്ഡിതനും തിരുവനന്തപുരം സംസ്കൃതകോളേജ് മുൻ അദ്ധ്യാപകനും ആയിരുന്നു എം എച്ച് ശാസ്ത്രികൾ എന്നറിയപ്പെടുന്ന മഹാദേവ ഹരിഹര ശാസ്ത്രികൾ(ജനനം : 18 ജനുവരി 1911). കേരളത്തിൽ ഇന്നുജീവിച്ചിരിക്കുന്ന മിക്ക സംസ്കൃതപണ്ഡിതന്മാർക്കും ഗുരുവായ ഇദ്ദേഹത്തിന് സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 

വീരപ്പൻ -

തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു 'വീരപ്പൻ' അഥവാ കൂസു മുനിസ്വാമി വീരപ്പൻ. (ജനനം: ജനുവരി 18, 1952–മരണം: ഒക്ടോബർ 18, 2004) . ഇന്ത്യയുടെ റോബിൻ ഹുഡ് എന്ന് വീരപ്പൻ സ്വയം അവരോധിച്ചു. ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ 6,000-ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളിൽ വീരപ്പൻ വിഹരിച്ചു. മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാൻ പരിശ്രമിച്ചു. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. . വീരപ്പനെ പിടികൂടാൻ പത്തുവർഷത്തെ കാലയളവിൽ സർക്കാർ ഏകദേശം 2,000,000,000 രൂപ (വർഷം തോറും 200,000,00) ചിലവഴിച്ചു. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പൻ പോലീസ് വെടിയേറ്റ് 2004-ൽ കൊല്ലപ്പെട്ടു.

റേ ഡോൾബി -ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട 'ഡോൾബി' ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ്‌ റേ ഡോൾബി (January 18, 1933 – September 12, 2013).ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവാണ്.പ്രശസ്തമായ ഡോൾബി ലബോറട്ടറിയുടെ സ്ഥാപകനാണ്.ശബ്ദരംഗത്തെ കണ്ടുപിടിത്തങ്ങൾക്ക് അമ്പതിലധികം പേറ്റൻറിനും റേ ഡോൾബി ഉടമയാണ്. നോയിസ് റിഡക്ഷൻ, സറൗണ്ട് സൗണ്ട് എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ് ഇന്ന് ശബ്ദസാങ്കേതിക രംഗത്ത് കാണുന്ന വികസനങ്ങളുടെയെല്ലാം ആണിക്കല്ല്.ശബ്ദ സാങ്കേതിക പ്രവർത്തനത്തിന് റേ ഡോൾബിക്ക് ഓസ്‌കാറും ഗ്രാമിയും രണ്ട് തവണ എമി അവാർഡും ലഭിച്ചിട്ടുണ്ട്.

അപർണ്ണ പോപ്പട്ട് -ഇന്ത്യൻ ബാഡ്മിന്റൻ കായിക താരമായിരുന്നു അപർണ്ണ പോപ്പട്ട്. ( ജനനം: ജനുവരി18, 1978) 1997 മുതൽ 2006 വരെ ഒൻപതു വർഷത്തോളം ഇന്ത്യയുടെ ദേശീയ ചാമ്പ്യനായിരുന്നു. 1986 മുതൽ ബാഡ്മിന്റൻ കളിക്കാൻ തുടങ്ങി.8 വയസ്സുള്ളപ്പോൾ അനിൽ പ്രധാൻ എന്ന പരിശീലകന്റെ അടുത്ത് പരിശീലനത്തിനായി ചെന്നു. അപർണ്ണയുടെ കളി കണ്ട പ്രധാൻ "ഈ കുട്ടിയെ എനിക്കു തരൂ ഞാൻ ഇന്ത്യയുടെ കായിക മാപ്പിൽ അവളെ കുടിയിരുത്താം" എന്നു പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. അനിൽ പ്രധാൻ ആണ് പിന്നീട് അപർണ്ണയിലെ കളിക്കാരിയെ മെനഞ്ഞെടുത്തത്. 2005 ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. 

അന്നാ ബുനീന -


അന്നാ ബുനീന എന്ന അന്നാ പെട്രോവ്ന ബുനീന (January 18, 1774 – December 16, 1829) റഷ്യയിലെ ഒരു കവിയായിരുന്നു. അവരായിരുന്നു ആദ്യമായി സാഹിത്യപ്രവർത്തനം കൊണ്ടു മാത്രം ജീവിച്ച റഷ്യയുടെ കവിയായിരുന്നു. നോബൽ സമ്മാനജേതാവായ ഇവാൻ ബുനിന്റെ മുൻഗാമിയും കൂടിയാണ്.

ആമി ബാർജർ -


അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയായ ആമി ബാർജർ 1971 ജനുവരി 18ന് ജനിച്ചു. ക്വാസാർ, തമോഗർത്തം തുടങ്ങിയ നിരവധി അതിവിദൂരജ്യോതിർവസ്തുക്കൾ ആമി ബാർജർ കണ്ടെത്തിയിട്ടുണ്ട്. വിദൂര ഗാലക്സികളുടെ രൂപീകരണവും പരിണാമവും സംബന്ധിച്ച പഠനങ്ങളിൽ ഇപ്പോൾ ശ്രദ്ധിച്ചുവരുന്നു. നിരവധി അവാർഡുകളും ഫെല്ലോഷിപ്പുകളും ആമി ബാർജറിനെ തേടിയെത്തിയിട്ടുണ്ട്.

അലക്സാണ്ടർ ഖലിഫ്മൻ -


 റഷ്യൻ ഗ്രാൻഡ്മാസ്റ്ററും മുൻ ലോക ചെസ്സ് ചാമ്പ്യനുമാണ് (ഫിഡെ-1999) അലക്സാണ്ടർ വലേറിയേവിച്ച് ഖലിഫ്മൻ (ജനനം :ജനുവരി18, 1966,- ലെനിൻഗ്രാദ്).1990 ൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചു. വിവിധ ചെസ്സ് ഒളിമ്പ്യാഡിൽ റഷ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏറോഫ്ലോട്ട് ടൂർണമെന്റിൽ തോൽവി അറിയാതെ തുടർച്ചയായ വിജയം(72 ഗെയിമുകൾ 8 ടൂർണമെന്റുകൾ, 2004-2011 വരെ) നേടിയതിനുള്ള റിക്കാർഡ് ഖലിഫ്മന്റെ പേരിലുള്ളതാണ്.

എ.എ. മിൽനെ -


അലൻ അലക്സാണ്ടർ മിൽനെ (/ˈmɪln/; ജീവിതകാലം: 18 ജനുവരി 1882 മുതൽ 31 ജനുവരി 1956 വരെ) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന പുസ്തകം ടെഡി ബിയർ കഥാപാത്രമായി വരുന്ന “വിന്നീ-ദ-പൂഹ്” ആണ്. ഇതുകൂടാതെ നിരവധി കാവ്യങ്ങളും സാഹിത്യ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. “വിന്നീ-ദ-പൂഹ്” എന്ന ഗ്രന്ഥം ഉജ്ജ്വലവിജയം കൈവരിക്കുകയും അതിന്റെ പേരിലുള്ള പ്രശസ്തി ലഭിക്കുന്നതിനും മുമ്പുള്ള കാലത്ത് അദ്ദേഹം നാടകരചനയിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. രണ്ടു ലോകമഹായുദ്ധങ്ങളിലും അദ്ദേഹം സൈനികസേവനമനുഷ്ടിച്ചിട്ടുണ്ട്. 

ഗില്ലെസ് ഡെല്യൂസ് -ഗില്ലെസ് ഡെല്യൂസ് (18 ജനുവരി 1925 – 4 നവംബർ 1995) പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനായിരുന്നു.കാപ്പിറ്റലിസം ആന്റ് സ്കിറ്റ്സെഫ്രീനിയ: ആന്റി ഈഡിപ്പസ്, എ തൗസൻഡ് പ്ലാടൗസ് എന്നിവ പ്രശസ്ത ഗ്രന്ഥങ്ങളാണ്. ഇവ രണ്ടും അദ്ദേഹം ഫെലിക്സ് ഗ്വാത്താരിയുമായി ചേർന്നാണ് രചിച്ചിട്ടുള്ളത്.

കെ.എം. ജോർജ്ജ് -


കേരളാ കോണ്ഗ്രസിന്റെ സ്ഥാപകനേതാവാണ്   കെ.എം. ജോർജ്ജ് (ജനനം ജനുവരി 18, 1919 - മരണം 11 ഡിസംബർ 1976). ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് ജോർജ്ജ് രാഷ്ട്രീയത്തിൽ സജീവമായത്. 1964-ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 15 നിയമസഭാ സമാജികർ ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാണ് കേരളാ കോൺഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ കക്ഷിയായി രൂപം കൊണ്ടത്. കോട്ടയമായിരുന്നു കേരളാ കോൺഗ്രസിന്റെ ആസ്ഥാനം. തന്റെ നേതൃപാടവത്തിലൂടെ കേരളാകോൺഗ്രസിനെ ഒറ്റക്കക്ഷിയായി കൊണ്ടുപോകാൻ ജോർജ്ജിനു സാധിച്ചിരുന്നു. 

നഫീസ അലി-

ഇന്ത്യയിലെ വിഖ്യാത ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് നഫീസ അലി (ജനനം ജനുവരി 18, 1957). പ്രസിദ്ധ ഫോട്ടോഗ്രാഫർ അഹ്‌മദ് അലിയുടെ മകളാണ് നഫീസ. 1972-74 സീസണിൽ ദേശീയ നീന്തൽ ചാമ്പ്യനായിരുന്ന നഫീസ 1976-ൽ പത്തൊൻപതാം വയസിൽ ഫെമിന മിസ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു. 1977-ൽ മിസ് ഇൻർനാഷണൽ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായി. ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് നഫീസ അലി മലയാളി പ്രേക്ഷകർക്ക് പ്രിയ താരമായത്.ചിത്രത്തിൽ മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് നഫീസ അലി അവതരിപ്പിച്ചത്.ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇത്.

എം.പി. പരമേശ്വരൻ -


ആണവ ശാസ്ത്രജ്ഞൻ (Nuclear Scientist), ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണു് എം.പി. പരമേശ്വരൻ (ജനനം ജനുവരി 18, 1935). പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു.

മിനിഷ ലാംബ -


ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് മിനിഷ ലാംബ (ജനനം: ജനുവരി 18, 1985) . ആദ്യ കാലത്ത് ധാരാളം ടെലിവിഷൻ പരസ്യ ചിത്രങ്ങളിൽ മിനിഷ പ്രത്യക്ഷപ്പെട്ടിരുന്നു.2005 ൽ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 2008 ൽ അഭിനയിച്ച ബചന ഏ ഹസീനോ എന്ന ചിത്രത്തിലെ അഭിനയം മിനിഷയെ ശ്രദ്ധേയയാക്കി. ഇതിൽ ബിപാഷ ബസു, ദീപിക പദുകോൺ, രൺബീർ കപൂർ എന്നിവർ കൂടെ അഭിനയിച്ചു.

മോണിക്ക ബേദി -

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് മോണിക്ക ബേദി (ജനനം: ജനുവരി 18, 1975). അധോലോക നായകനായ അബു സലീമിന്റെ ഭാര്യയുമാണ് മോണിക്ക.മോണിക്ക തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 1995 ലാണ്. സുരക്ഷ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ജാനം സംചാ കരോ എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നാണ്. മോണീക്ക ബിഗ് ബോസ് എന്ന റിയാലിറ്റി പരിപാടിയിൽ 17ഓഗസ്റ്റ് 2008 ൽ ചേർക്കപ്പെട്ടു. ഇതിൽ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ മോണീക്ക ശ്രദ്ധേയയായിരുന്നു.

വാറൻ ഡി ലാ റു-


 ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ വാറൻ ഡി ലാ റു 1815 ജനുവരി 18-ന് ചാനൽ ദ്വീപിലെ ഗ്വേൺസെ(Guernsey)യിൽ ജനിച്ചു.ജ്യോതിശ്ശാസ്ത്രമേഖലയിൽ ഖഗോള ഛായാഗ്രഹണത്തിലായിരുന്നു പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നത്. സൂര്യന്റെ ദൈനംദിന ചിത്രങ്ങളെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ഫോട്ടോഹീലിയോഗ്രാഫ് കണ്ടുപിടിച്ചത് (1858) ഇദ്ദേഹമാണ്. വാതകങ്ങളിൽക്കൂടിയുള്ള വൈദ്യുത ഡിസ്ചാർജിനെക്കുറിച്ചും പ്ലാറ്റിനം ഫിലമെന്റോടു കൂടിയ വൈദ്യുത ബൾബുകളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. കവർ (envelope) ഉണ്ടാക്കുന്നതിനുള്ള ഒരു യന്ത്രവും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്ത (1851)ങ്ങളിലുൾപ്പെടുന്നു.

വിനോദ് കാംബ്ലി -


വിനോദ് ഗണപത് കാബ്ലി അഥവാ വിനോദ് കാംബ്ലി (ജനനം. ജനുവരി18, 1972) മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ്‌. ഏവരാലും അംഗീകരിക്കപ്പെട്ട അസാമാന്യപ്രതിഭയുള്ള കളിക്കാരനായിരുന്നു കാംബ്ലി. അദ്ദേഹം തന്റെ മുഴുവൻ കഴിവുകളും ഉപയോഗപെടുത്തിയിട്ടില്ലന്നാണ്‌ ഇപ്പോഴും സാമാന്യേനെ വിശ്വസിക്കുന്നത്.

ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ -

ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ (1840 ജനുവരി 18 – 1921 സെപ്റ്റംബർ 2) ഇംഗ്ലീഷ് കവിയും ഗദ്യകാരനുമായിരുന്നു. ബോമാറിസ്, കവന്റ്റി, സ്ട്രാസ്ബർഗ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1856-ൽ ബോർഡ് ഒഫ് ട്രെയ്ഡിൽ ഉദ്യോഗം ലഭിച്ച ഇദ്ദേഹം 1884 മുതൽ 1901-ൽ വിരമിക്കുന്നതുവരെ അവിടത്തെ നാവിക വിഭാഗത്തിൽ പ്രിൻസിപ്പൽ ക്ലാർക്കായി സേവനമനുഷ്ഠിച്ചു. പ്രതിപാദ്യവിഷയത്തെപ്പറ്റി എന്തെങ്കിലും പുതിയ വിവരം വായനക്കാർക്കു നൽകുന്നതിലായിരുന്നു ഡോബ്സന്റെ ശ്രദ്ധ. ഒരിക്കലും സൗന്ദര്യശാസ്ത്രത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ വിമർശനം. 

അബ്ദുനാസർ മദനി.


കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി.) നേതാവാണ് അബ്ദുന്നാസർ മഅദനി (ജനനം ജനുവരി 18, 1965)  . 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒൻപതു വർഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിൽ ജയിലിൽ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1-ന്‌ ഈ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅദനിയെ വെറുതേ വിട്ടു. ഇപ്പോൾ 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയും, കഴിഞ്ഞ 3 വർഷക്കാലമായി ബംഗ്ലൂരുവിൽ ജാമ്യവ്യവസ്ഥയോടെ കഴിയുന്നു. ലഷ്കർ ഭീകരൻ എന്ന് സംശയിക്കപ്പെടുന്ന തടിയന്ടവിടെ നസീർ തീവ്രവാദത്തിലേക്ക് എത്തിയത് മദനി സ്ഥാപിച്ച ISS, PDP എന്നീ സംഘടനകളിലൂടെയാണെന്ന് കർണാടക പോലിസ് ആരോപിക്കുന്നു. 


സ്മരണകൾ 


ടി.എ. രാജലക്ഷ്മി - 


ആത്മനിഷ്ഠയും ഭാവതീവ്രതയും വിഷയമാക്കി കഥകളെഴുതിയ കഥാകാരിയും നോവലിസ്റ്റുമാണ്‌ രാജലക്ഷ്മി (ജനനം ജൂൺ 2, 1930 - മരണം 1965 ജനുവരി 18). സ്വന്തം പീഡകളെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ കൃതികൾ. ജീവിതപ്രശ്നങ്ങൾ മൂലം 34-ആം വയസ്സിൽ രാജലക്ഷ്മി ആത്മഹത്യചെയ്തു. യജ്ഞതീർത്ഥം എന്നാണ് രാജലക്ഷ്മിയുടെ കഥകളെ ഡോ.എം.ലീലാവതി വിശേഷിപ്പിച്ചു.

ഹരിവംശ്റായ് ബച്ചൻ -

 പ്രശസ്ത ഹിന്ദി കവിയായിരുന്നു ഹരിവംശ്റായ് ബച്ചൻ (നവംബർ 27, 1907– ജനുവരി 18, 2003). മധുശാല എന്ന കൃതിയുടെ പേരിലാണ് ഹരിവംശറായ് ബച്ചൻ ഓർമ്മിക്കപ്പെടുന്നത്. പ്രമുഖനടനായ അമിതാഭ് ബച്ചന്റെ പിതാവും അഭിഷേക് ബച്ചന്റെ പിതാമഹനും കൂടിയാണ് ഇദ്ദേഹം. ഹിന്ദി സാഹിത്യലോകത്തിനു നൽകിയ സംഭാവനകളെ മാനിച്ചു 1976ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ,സരസ്വതി സമ്മാൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.1994ൽ ഉത്തർപ്രദേശ് സർക്കാറിന്റെ യഷ് ഭാരതി സമ്മാൻ പുരസ്കാരത്തിനും അദ്ദേഹം അർഹനായി. 

എൻ.ടി. രാമറാവു -തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറും പിൽക്കാലത്ത് രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നു NT രാമറാവു.സൗന്ദര്യവും ശബ്ദഗാംഭീര്യവും നർമബോധവും സംഗീതജ്ഞാനവും ആക്ഷനും മാനറിസങ്ങളും മാന്യതയും ഒരു പോലെ ഒത്തിണങ്ങിയ NTR പതിറ്റാണ്ടുകളോളം തിരശീലയിൽ സൂപ്പർ നായകനായി വിലസി. ഇദ്ദേഹത്തിൻ്റെ സമവയസ്കനും കൂടുതൽ മികച്ച അഭിനേതാവുമായിരുന്നു നാഗേശ്വരറാവു. എന്നിലും ജനങ്ങൾക്ക് സ്റ്റൈൽ പാഷൻ ഹീറോ NTR ആയിരുന്നു.   (28 മേയ് 1923–18 ജനുവരി 1996). തെലുഗു സംസ്കാരത്തെ തനിമയോടെ ഉയർത്തിക്കാട്ടിയ സാംസ്കാരിക നായകനുംതെലുഗുദേശം പാർട്ടിയുടെ സ്ഥാപകനുമാണ്. അദ്ദേഹം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയി രണ്ട് വട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1960 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു. 

കെ.എൽ. സൈഗാൾ- 

കുന്ദൻലാൽ സൈഗാൾ (കെ. എൽ. സൈഗാൾ) (1904 ഏപ്രിൽ 11 - 1947- ജനുവരി 18) പ്രതിഭാശാലിയായ ഒരു നടനും ഗായകനുമായിരുന്നു. 15 വർഷം മാത്രം നീണ്ടുനിന്നാ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ 36 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇതിൽ 28 എണ്ണം ഹിന്ദി/ഉറുദു ഭാഷകളിലായിരുന്നു. എഴ് ബംഗാളി സിനിമകളിലും ഒരു തമിഴ് സിനിമയിലും അദ്ദേഹം അഭിനയിച്ചു. അദ്ദേഹം ആലപിച്ച 188 ഗാനങ്ങളിൽ 145 എണ്ണം സിനിമാഗാനങ്ങളും 43 എണ്ണം സിനിമേതര ഗാനങ്ങളുമായിരുന്നു.

റുഡ്യാർഡ് കിപ്ലിംഗ്- 


ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് (ജനനം - 1865 ഡിസംബർ 30, മരണം - 1936 ജനുവരി 18). ചെറുകഥ എന്ന കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ദി ജംഗിൾ ബുക്ക്) ഒരു വൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു. 

ഷെവലിയര്‍  പി.ജെ. ചെറിയാൻ - 

 മലയാളിയായ ആദ്യ മലയാളചലച്ചിത്രനിർമ്മാതാവാണ് ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ എന്നറിയപ്പെടുന്ന പി.ജെ. ചെറിയാൻ (ജനനം : 18 ജനുവരി 1891 ). ചിത്രകാരൻ, വാസ്തുശില്പി, ഫോട്ടോഗ്രാഫർ, നടൻ, നാടകപ്രവർത്തകൻ എന്നീ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. കൊച്ചി രാജ്യസഭയുടെ ആസ്ഥാന കലാകാരനും ചിത്രമെഴുത്തുകാരനും ചിത്രമെടുപ്പുകാരനും ചെറിയാനായിരുന്നു. എണ്ണച്ഛായ ചിത്രമെഴുത്തിൽ വിദഗ്ദ്ധനായിരുന്നു ചെറിയാൻ. കേരളത്തിൽ സ്ഥിരം നാടകവേദി എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ചെറിയാനാണ്. ഞാറയ്ക്കൽ സന്മാർഗ വിലാസ നടനസഭയും ഇദ്ദേഹം സ്ഥാപിച്ചു.നിർമ്മല എന്ന ചലച്ചിത്രമാണ് ഇദ്ദേഹം നിർമ്മിച്ചത്.1927-ൽ കേരളത്തിലെ ആദ്യ ഫോട്ടോ സ്റ്റുഡിയോ ആയ റോയൽ സ്റ്റുഡിയോ കൊച്ചിയിൽ സ്ഥാപിച്ചതും ഇദ്ദേഹമാണ്. സ്നേഹസീമ എന്ന ചലച്ചിത്രത്തിൽ വൈദികന്റെ വേഷം അവതരിപ്പിച്ചു. 1965-ൽ പോൾ ആറാമൻ മാർപ്പാപ്പ ഷെവലിയർ ബഹുമതി നൽകി.

Post a Comment

0 Comments