Flash News

6/recent/ticker-posts

കൊവാക്സിന്‍ ഒരു ഡോസിന് 206 രൂപ; രണ്ട് വാക്‌സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം.

Views
കൊവാക്സിന്‍ ഒരു ഡോസിന് 206 രൂപ; രണ്ട് വാക്‌സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് മഹാമാരിയെ തടയുന്നതിനായി രാജ്യം അനുമതി നല്‍കിയ വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും സുരക്ഷിതമെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം. രണ്ട് വാക്‌സിനുകളും കൃത്യമായ പരിശോധനകള്‍ക്കും വിലയിരുത്തലിനും ശേഷമാണ് അനുമതി നല്‍കിയത്. കൊവാക്‌സിന്റെ ഒരും ഡോസിന് 206 രൂപയാണ് വില. ആദ്യഘട്ടത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി ഡോസും ഭാരത് ബയോടെക്കില്‍ നിന്ന് 55 ലക്ഷം ഡോസും വാങ്ങും. 16.50 ലക്ഷം ഡോസ് കൊവാക്സിൻ ഭാരത് ബയോടെക്  സൗജന്യമായി നൽകും. പരീക്ഷണഘട്ടത്തിലുള്ള നാല് വാക്സീനുകളിൽ പ്രതീക്ഷയുണ്ടെന്നും വാക്സിനേഷൻ പ്രക്രിയ പൂർത്തിയാകാൻ ഒരു വർഷം വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം 7 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 12,584 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2,16,558 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.പുതിയ രോഗബാധിതരുടെ 70.08% 7 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 3,110 പേര്‍. മഹാരാഷ്ട്രയിൽ 2,438 പേര്‍ക്കും, ചത്തീസ്ഗഡിൽ 853 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയിലെ രോഗ സ്ഥിരീകരണ നിരക്ക് 2.06% ആണ്. ആകെ രോഗമുക്തരുടെ എണ്ണം 1.01 കോടി (10,111,294) ആയി ഉയർന്നു. 96.49%ആണ് രോഗമുക്തി നിരക്ക്. ചികിത്സയിൽ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും എണ്ണം തമ്മിലുള്ള അന്തരം 98,94,736 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ 18,385 പേരാണ് രോഗ മുക്തരായത്. പുതുതായി രോഗമുക്തരായവരുടെ 80.50 % വും പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. 4,286 പേർ രോഗ മുക്തരായ മഹാരാഷ്ട്രയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ. കേരളത്തിൽ 3,922 പേരും, ഛത്തീസ്ഗഡിൽ 1,255 പേരും രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 167 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 62.28% അഞ്ച് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് — 40 പേർ. കേരളത്തിൽ 20 ഉം, പശ്ചിമബംഗാളിൽ 16 പേരും മരിച്ചു. യുകെയിൽ നിന്നുള്ള ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 96 ആയി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ പുതിയ ഇനം വൈറസ് ബാധ ആർക്കും സ്ഥിരീകരിച്ചിട്ടില്ല.


Post a Comment

0 Comments