Flash News

6/recent/ticker-posts

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 22 വർഷത്തിലെ 22-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 343 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 344)

Views
                     ചരിത്രത്തിൽ ഇന്ന്.
       ഇന്ന്  2021 ജനുവരി 22 (1196 മകരം 9 )                ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ.


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 22 വർഷത്തിലെ 22-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 343 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 344)


        ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം


💠ദേശീയ ഹോട്ട് സോസ് ദിനം

💠ദേശീയ ബ്ളോണ്ട് ബ്രൗണി ദിനം

💠ദേശീയ പ്രവർത്തന പ്രൊഫഷണലുകളുടെ ദിനം

💠ദേശീയ പോൾക്ക ഡോട്ട് ദിനം

💠ജീവിത ദിനാഘോഷം

💠റോ വേഴ്സസ് വേഡ് ഡേ

💠പ്ലൂറിനേഷൻ സ്റ്റേറ്റ് ഫൗണ്ടേഷൻ ദിനം

💠ഐക്യ ദിനം ( ഉക്രെയ്ൻ )

💠മുത്തശ്ശന്മാരുടെ ദിനം ( പോളണ്ട് )


 ചരിത്ര സംഭവങ്ങൾ.


🌐1506 - വത്തിക്കാനിൽ 150 സ്വിസ് ഗാർഡുകളുടെ ആദ്യ സൈന്യവിഭാഗം എത്തുകയുണ്ടായി.

🌐1528 -  ഇംഗ്ലണ്ടും ഫ്രാൻസും ചാൾസ് അഞ്ചാമൻ ചക്രവർത്തിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു

🌐1673 - ന്യൂയോർക്കും ബോസ്റ്റണും തമ്മിലുള്ള തപാൽ സേവനം  ആരംഭിച്ചു

🌐1824 - ഗോൾഡ് കോസ്റ്റിൽ ബ്രിട്ടീഷ് സേനയെ അശാന്തികൾ പരാജയപ്പെടുത്തി.

🌐1889 - കൊളംബിയ ഫോണോഗ്രാഫ് വാഷിംഗ്ടൺ ഡി.സി.യിൽ രൂപംകൊണ്ടു.

🌐1901 - വിക്ടോറിയ രാജ്ഞിയുടെ മരണശേഷം എഡ്വേർഡ് ഏഴാമൻ രാജാവ് ആയി പ്രഖ്യാപിക്കുന്നു.

🌐1912 - ചെറായി ക്ഷേത്രത്തിന്റെ പവിത്രീകർണ കർമ്മം ശ്രീനാരായണഗുരു നിർവഹിച്ചു.

🌐1917 - ഒന്നാം ലോകമഹായുദ്ധം: യൂറോപ്പിൽ "വിജയം കൂടാതെ സമാധാന"ത്തിനുവേണ്ടി ഇപ്പോഴും നിഷ്പക്ഷ നിലപാടിന് പ്രസിഡന്റ് വുഡ്രൊ വിൽസൺ ആവശ്യപ്പെടുന്നു.

🌐1952  -- പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ ആരംഭം.

🌐1957 - സീനായ് പെനിൻസുലയിൽനിന്നു ഇസ്രയേൽ പിൻമാറുന്നു.

🌐1964  - ലോകത്തിലെ ഏറ്റവും വലിയ ചീസ് (15,723 കിലോഗ്രാം) ന്യൂയോർക്കിലെ ലോകമേളയ്ക്കായി വിസ്കോൺസിനിൽ നിർമ്മിച്ചു.

🌐1969 - നക്സലൈറ്റ് സംഘം കോട്ടയം മോനിപ്പള്ളി ടെലഫോൺ എക്സ്ചേഞ്ച് തീവെച്ചു.

🌐1973 - യു.എസ് കോടതി ഗർഭഛിദ്രത്തിന് നിയമ അംഗീകാരം നൽകി.

🌐1991 - കുവൈറ്റ് എണ്ണക്കിണറിന്   ഇറാഖ് സേന  തീയിട്ടു

🌐1992 - ബഹിരാകാശവാഹന പരിപാടി : കനേഡിയൻ വനിതയും ബഹിരാകാശത്തെ ആദ്യത്തെ ന്യൂറോളജിസ്റ്റുമായ ഡോ. റോബർട്ട ബോണ്ടറിനെ വഹിച്ചുകൊണ്ട് എസ്ടിഎസ് -42 ൽ ബഹിരാകാശവാഹനം ഡിസ്കവറി ആരംഭിച്ചു .

🌐2007 – ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ബഹിരാകാശ പേടകങ്ങൾ ഭൂമിയിൽ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിച്ചു.

🌐2014  - കുള്ളൻ ഗ്രഹമായ സീറസിൽ ജല നീരാവി കണ്ടെത്തി

🌐2015 - ഡോണെസ്ക്കിലെ ഒരു സിവിലിയൻ ട്രോളി ബസ്സിനടുത്തുള്ള ഒരു സ്ഫോടനത്തിൽ കുറഞ്ഞത് പതിമൂന്നു പേർ കൊല്ലപ്പെട്ടു.

🌐2015 - ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി നിലവിൽ വന്നു.

🌐2017 - അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവായി ജേർഡ് കുഷ്നർ സത്യപ്രതിജ്ഞ ചെയ്തു

🌐2018 -  നെറ്റ്ഫ്ലിക്സ് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ മീഡിയ, വിനോദ കമ്പനിയായി (100 ബില്യൺ ഡോളർ)

🌐2018 - വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (വിഎസ്എസ്‌സി) ഡയറക്ടർ ആയി എസ്.സോമനാഥിനെ നിയമിച്ചു.


ജൻമദിനങ്ങൾ..


സുഗതകുമാരി-


 മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി (ജനനം 22 ജനുവരി 1934 - മരണം 23 ഡിസംബർ 2020). പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയാണ് ഇവർ. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുൻ ചെയർപേഴ്സണായിരുന്നു.അഗതികളായ വനിതകൾക്കും മാനസികവെെകല്യമുള്ള വർക്ക് ഡേ കെയർ സെന്ററുമായി പ്രവർത്തിക്ക്കുന്ന അഭയ എന്ന സ്ഥാപനത്തി ന്റെ സ്ഥാപക സെക്രട്ടറിയാണ് ഇവർ. സേവ് സൈലൻറ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു. 


ജീവചരിത്രം

1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽജനിച്ചു പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.

തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി.

അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. ഇതിൽ സൈലന്റ് വാലി നഷ്ടപ്പെടുമോ എന്ന കവയിത്രിയുടെ ആശങ്കയാണ് പങ്കുവെക്കുന്നത്.

കൃതികൾ.

മുത്തുച്ചിപ്പി (1961)
പാതിരാപ്പൂക്കൾ (1967) (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി)
പാവം മാനവഹൃദയം (1968)
പ്രണാമം (1969)
ഇരുൾ ചിറകുകൾ (1969)
രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്)
അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം)
കുറിഞ്ഞിപ്പൂക്കൾ (1987) (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്)
തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്)
രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാർഡ്)
കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്)
മേഘം വന്നു തൊട്ടപ്പോൾ
ദേവദാസി
വാഴത്തേൻ
മലമുകളിലിരിക്കെ
സൈലന്റ് വാലി (നിശ്ശബ്ദ വനം)
വായാടിക്കിളി
കാടിനു കാവൽ

പുരസ്കാരങ്ങൾ

( വർഷം കൃതിയുടെ പേര് പുരസ്കാരം )

1968 പാതിരപ്പൂക്കൾ കേരള സാഹിത്യ അക്കാദമി പുരസ്കാരം

1978 രാത്രിമഴ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

1982 അമ്പലമണി ഓടക്കുഴൽ പുരസ്കാരം

1984 അമ്പലമണി വയലാർ അവാർഡ

2001 ലളിതാംബിക അന്തർജ്ജനം അവാർഡ്

2003 വള്ളത്തോൾ അവാർഡ്

2004 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്

2004 ബാലാമണിയമ്മ അവാർഡ്

2006 പത്മശ്രീ പുരസ്കാരം

പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്

സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്

2009 എഴുത്തച്ഛൻ പുരസ്കാരം 

2013 മണലെഴുത്ത് 2012 ലെ സരസ്വതി സമ്മാൻ

 മരണം

കോവിട് - 19 ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2020 ഡിസംബർ 23 ന് സുഗതകുമാരി ടീച്ചർ അന്തരിച്ചു.


ജോർജ്ജ് ബൈറൺ -

ഒരു ആഗലകവിയും കാല്പനികപ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളുമായിരുന്നു ജോർജ്ജ് ഗോർഡൻ ബൈറൻ അല്ലെങ്കിൽ ലോഡ് ബൈറൻ (ജനനം: ജനുവരി 22, 1788; മരണം: ഏപ്രിൽ 19,1824). ബൈറന്റെ ഏറ്റവും അറിയപ്പെടുന്ന രചനകളിൽ "അവൾ സൗന്ദര്യത്തിൽ നടക്കുന്നു"(She walks in beauty) "നാം തമ്മിൽ പിരിഞ്ഞപ്പോൾ", "അതിനാൽ നാം ഇനി ചുറ്റിത്തിരിയുകയില്ല" (So, we'll go no more a roving), എന്നീ ലഘുകവിതകളും "കുഞ്ഞു ഹാരോൾഡിന്റെ തീർത്ഥാടനം" "ഡോൺ ഹുവാൻ" എന്നീ ആഖ്യാനകവിതകളുമാണ്. ഡോൺ ഹുവാൻ ബൈറന്റെ മരണസമയത്ത് പൂർത്തിയായിരുന്നില്ല. ഇംഗ്ലീഷ് ഭാഷയിലെ ഒന്നാംകിട കവികളിൽ ഒരാളായി കരുതപ്പെടുന്ന അദ്ദേഹത്തിന്റെ രചനകൾ ഇന്നും വായിക്കപ്പെടുകയും അവയുടെ സ്വാധീനം നിലനിർത്തുകയും ചെയ്യുന്നു.

നമ്രത ശിരോദ്കർ -


ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് നമ്രത ശിരോദ്കർ (ജനനം: ജനുവരി 22, 1972). അഭിനയം കൂടാതെ മോഡൽ രംഗത്തും നമ്രത പ്രശസ്തി നേടിയിട്ടുണ്ട്.1993 ലെ മിസ്സ്. ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. ആ വർഷത്തെ തന്നെ മിസ്സ്. യൂണിവേഴ്സ് മത്സരത്തിൽ ആദ്യ 6 മത്സരാർഥികളിൽ ഒരാളായിരുന്നു നമ്രത്.

ആദ്യ ജീവിതം

നമ്രത ജനിച്ചത് ഒരു മറാത്തി കുടുംബത്തിലാണ്. നമ്രത താമസിക്കുന്നത് മുംബൈയിലാണ്. 1993 ലെ മിസ്സ്. ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. ആ വർഷത്തെ തന്നെ മിസ്സ്. യൂണിവേഴ്സ് മത്സരത്തിൽ ആദ്യ 6 മത്സരാർഥികളിൽ ഒരാളായിരുന്നു നമ്രത്.

സ്വകാര്യ ജീവിതം

ഫെബ്രുവരി 2005 ൽ നടനായ മഹേഷ് ബാബുവിനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്.


നോയൽ ബർച്ച്-


ക്ലാസിക്കൽ സിനിമയ്ക്ക് സൈദ്ധാന്തിക മാനം നൽകിയവരിൽ പ്രമുഖനും ചലച്ചിത്ര നിരൂപകനുമാണ് അമേരിക്കക്കാരനായ നോയൽ ബർച്ച്(ജനനം : 22 ജനുവരി 1932). അധ്യാപകനായ അദ്ദേഹം പരീക്ഷണ സിനിമകളുടെ വ്യക്താവായാണ് അറിയപ്പെടുന്നത്. ചലച്ചിത്രസിദ്ധാന്തവുമായി ബന്ധപ്പെട്ട പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ജീവിതരേഖ

18 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുള്ള ബർച്ചിന്റെ 'ദ ഫൊർഗോട്ടൺ സ്‌പേസ്', ഫിലിമിംങ് തിയറി വിഭാഗത്തിൽ 2010-ലെ വെന്നീസ് ഡോക്കുമെന്ററി ഫെസ്റ്റിവലിൽ 'വെനീസ് ഹൊറൈസൺ അവാർഡ്' നേടിയിട്ടുണ്ട്. ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ അലൻ സെക്യുലയും ചേർന്നാണ് 'ദ ഫൊർഗോട്ടൺ സ്‌പേസ്', ബർച്ച് സംവിധാനം ചെയ്തത്.

ഡോക്കുമെന്ററികൾ.

  • സെന്റിമെന്റൽ ജേർണി (Dir: Noel Burch/Germany/France/70min/1994)
  • 'ദ ഫൊർഗോട്ടൺ സ്‌പേസ്' (Dir: Noel Burch/Australia/57min/2011)
  • 'റെഡ്‌ഹോളിവുഡ്' (Dir: Noel Burch/USA/120min/1990)
  • 'കറക്ഷൻ, പ്ലീസ് ഓർ ഹൗ വീ ഗോട്ട് ഇന്റു പിക്ചേഴ്സ് (Dir: Noel Burch/UK/57min/1979)
  • 'ദ ഇയർ ഓഫ് ദി ബോഡിഗാർഡ്' (Dir: Noel Burch/UK/57min/1981)
  • 'ക്യൂബ എന്റി ചിൻ എറ്റ് ലൗ' (Dir: Noel Burch/France/57min/1997)
  • 'ലാ ഫിയാൻസി ദു ഡയ്ഞ്ചർ' (Dir: Noel Burch/France/57min/2005)

കൃതികൾ

  • 'തിയറി ഓഫ് ഫിലിം പ്രാക്ടീസ്'(1973)
  • A monograph on Marcel L’Herbier (1973)
  • To the Distant Observer: Form and Meaning in the Japanese Cinema (1979).

പുരസ്കാരങ്ങൾ

  • 'വെനീസ് ഹൊറൈസൺ അവാർഡ്'

മേരി ജോൺ കൂത്താട്ടുകുളം-

പ്രമുഖമലയാള കവയിത്രിയായിരുന്നു മേരിജോൺ കൂത്താട്ടുകുളം(22 ജനുവരി 1905 -2 ഡിസംബർ 1998). 1996 ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു.

ജീവിതരേഖ

കൂത്താട്ടുകുളത്തു് വടകര യോഹന്നാൻ മാംദാന യാക്കോബായ സുറിയാനി പള്ളിവികാരി ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്ക്കോപ്പയുടെയും (1870-1951) പുത്തൻ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി ജനിച്ചു. സി.ജെ. തോമസ് സഹോദരനാണ്. സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകരയിൽ പഠിച്ചു. വിദ്വാൻ കോഴ്സ് പാസായി, അധ്യാപികയായി. ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നു രക്ഷപെടാൻ വീടുവിട്ട അവർക്ക് സാമൂഹ്യപരിഷ്കർത്താവായ ഡോ. പൽപ്പുവിന്റെ വീട്ടിൽ അഭയം ലഭിച്ചു. പിന്നീട് തപാൽ വകുപ്പിൽ ക്ലർക്കായി ജോലി കിട്ടി. അതിനുശേഷമാണ് അവർ കവിതാരംഗത്തു സജീവമായത്.

  കൃതികൾ

  • അന്തിനക്ഷത്രം
  • ബാഷ്പമണികൾ
  • പ്രഭാതപുഷ്പം
  • കാവ്യകൗമുദി
  • കാറ്റു പറഞ്ഞ കഥ
  • കബീറിന്റെ ഗീതങ്ങൾ
  • കനലെരിയും കാലം (ആത്മകഥ)

 പുരസ്കാരങ്ങൾ

റോഷൻ സിംഗ് -


ഒരു ഇന്ത്യൻ വിപ്ലവകാരിയാണ് റോഷൻ സിംഗ് (1892 ജനുവരി 22, ഷാജഹാൻപൂർ ജില്ല - 1927 ഡിസംബർ 19, അലഹബാദ്). 1921-22-ലെ നിസ്സഹകരണ പ്രസ്ഥാനകാലത്ത് ബറേലി വെടിവപ്പുകേസുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1924-ൽ ബറേലി സെൻട്രൽ ജയിലിൽ നിന്നു മോചിതനായപ്പോൾ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ ചേർന്നു പ്രവർത്തനം തുടങ്ങി. കകൊരി ഗൂഢാലോചനക്കേസിൽ പങ്കെടുത്തുവെന്ന് ആരോപിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധേയനാക്കി.

ലിയോനാർഡ് യൂജീൻ ഡീക്സൺ -


അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ലിയോനാർഡ് യൂജീൻ ഡീക്സൺ 1874 ജനുവരി 22-ന് അയോവയിലെ ഇൻഡിപെൻഡൻസിൽ ജനിച്ചു.ഗ്രൂപ്പ് സിദ്ധാന്തം, സംഖ്യാസിദ്ധാന്തം, ബീജഗണിതവും അവയുടെ അങ്കഗണിതങ്ങളും, നിശ്ചരങ്ങൾ (invariants), ഗണിതശാസ്ത്രചരിത്രം തുടങ്ങിയവയിലാണ് ഇദ്ദേഹം തന്റെ ഗവേഷണ സപര്യ കേന്ദ്രീകരിച്ചിരുന്നത്. പരിബദ്ധക്ഷേത്രങ്ങളെ (finite field) കുറിച്ചുള്ള പ്രമാണങ്ങൾ ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഡിക്സൻ ശാസ്ത്രലോകത്ത് ശ്രദ്ധേയനായിത്തീർന്നു. അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായി (1917-19, 1932) ഡിക്സൺ സേവനമനുഷ്ഠിച്ചു. അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി, അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് സയൻസസ്, അക്കാദമി ഒഫ് ദ് ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അംഗമായിരുന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മികച്ച ഗവേഷണപഠനത്തെ ആദരിച്ച് ഹാർവാർഡ്, പ്രിൻസ്റ്റൺ സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകിയിട്ടുണ്ട് (1936, 1941).

സൗമിത്ര സെൻ -


കൊൽക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയാണ് സൌമിത്ര സെൻ (ജനനം :1958 ജനുവരി 22). ഭരണഘടന നിയമത്തിലും - സിവിൽ നിയമത്തിലും അസ്സൽ, അപ്പീൽ തലങ്ങളിൽ നിരവധി കേസുകളിൽ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2003 ഡിസംബർ 3 ന് സൌമിത്ര സെന്നിനെ കൊൽക്കത്ത ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി തെരഞ്ഞെടുത്തു.

അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് രണ്ടുവർഷമായി ജസ്റ്റിസ് സെൻ ജുഡീഷ്യൽ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കുകയാണ്. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ സെന്നിനെ ജഡ്ജി സ്ഥാനത്തു നിന്നും നീക്കുന്നതിനായുള്ള ഇംപീച്ച്മെന്റ് നടപടികൾ ശരിവച്ചു. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ഹമീദ് അൻസാരി നിയോഗിച്ച മൂന്നംഗസമിതിയാണ് സെന്നിനെ ഇംപീച്ച് ചെയ്യാൻ ശുപാർശ ചെയ്തത്. സമിതി റിപ്പോർട്ട് ഉപരാഷ്ട്രപതിക്ക് സമർപ്പിച്ചതിനെ തുടർന്ന് രാജ്യസഭാംഗം സീതാറാം യെച്ചൂരി ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു മൂന്നിൽ രണ്ടു് ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സായി. സൌമിത്ര സെന്നിന് രാജ്യസഭ മുൻപാകെ തന്റെ ഭാഗം ന്യായീകിരിക്കാനുള്ള അവസരംവും നൽകിയിട്ടുണ്ട്.  ഇത്തരത്തിൽ ഇംപീച്ച്മെന്റ് നടപടിക്ക് വിധേയനാകുന്ന രണ്ടാമത്തെ ന്യായാധിപനാണ് സൌമിത്ര സെൻ. 2011 ആഗസ്റ്റ് പതിനെട്ടിന് സൌമിത്ര സെനിനെതിരായ പ്രമേയം രാജ്യസഭ വോട്ടിനിട്ട് വിജയിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ന്യായാധിപൻ അഴിമതി ആരോപണത്തിനു് രാജ്യസഭയിൽ ഇംപീച്ചു്മെന്റിനു് വിധേയനായതു്.

രാജ്യസഭ ഇംപീച്ച്മെന്റ് പ്രമേയം പാസ്സാക്കിയതിനെ തുടർന്ന് 2011 സെപ്റ്റംബർ 5- ന് ഈ പ്രമേയം ലോക്‌സഭ പരിഗണനയ്കെടുക്കാനിരിക്കെ, ജസ്റ്റിസ് സൌമിത്രസെൻ തന്റെ പദവി രാജിവെച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതിക്ക് സമർപ്പിച്ചു. 2011 സെപ്റ്റംബർ 1 സമർപ്പിച്ച രാജി 2011 സെപ്റ്റംബർ 4 ന് പ്രസിഡന്റ് അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇംപീച്ച്മെന്റ് നടപടികൾ അവസാനിപ്പിക്കാൻ ലോക്‌സഭ തീരുമാനിച്ചു. ഇത്തരത്തിൽ ഇംപീച്ച്മെന്റ് ചെയ്യപ്പെടുന്ന ഇന്ത്യയിലെ ആദ്യ ജഡ്ജി എന്ന പേര് ഒഴിവാക്കുവാൻ സൌമിത്രസെന്നിന് കഴിഞ്ഞതായി വിലയിരുത്തപ്പെടുന്നു.


മോഹൻ രാഘവൻ-


തൃശ്ശൂർ സ്വദേശിയായ നാടക-ചലച്ചിത്രപ്രവർത്തകനായിരുന്നു മോഹൻ രാഘവൻ (Born: 22 January 1964 - Died: 25 October 2011). 2010-ൽ പുറത്തിറങ്ങിയ ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B എന്ന മലയാളചലച്ചിത്രം സംവിധാനം ചെയ്തതിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരളസംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയിട്ടുണ്ട്. ചലച്ചിത്രോൽസവങ്ങളിൽ മികച്ച സ്വീകാര്യത ലഭിച്ച ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B, നിരൂപക പ്രശംസയും ഒപ്പം നിരവധി പുരസ്കാരങ്ങളും നേടിയെടുത്തു. എന്നാൽ ബോക്‌സോഫീസിൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് മോഹനെ നിരാശപ്പെടുത്തിയിരുന്നു. അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നുവെങ്കിലും ഹൃദയാഘാതം മൂലം 2011 ഒക്ടോബർ 25-ന് അദ്ദേഹം അന്തരിച്ചു.

അശ്വിനി കൽശേക്കർ -

 മറാത്തി ടെലിവിഷൻ, ചലച്ചിത്ര വ്യവസായം, പിന്നീട് ഹിന്ദി ദിനപത്രങ്ങൾ എന്നിവയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നടിയാണ് അശ്വിനി കൽശേക്കർ (Born 22 January 1970 ). 


   സ്മരണകൾ 


കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ-


പച്ച മലയാള‌ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (18 സെപ്റ്റംബർ 1864 - 22 ജനുവരി 1913). കൊടുങ്ങല്ലൂർ കോവിലകത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. രാമവർമ്മ എന്നായിരുന്നു യഥാർത്ഥ പേര്.വ്യാസമഹാഭാരതം പദാനുപദം , വൃത്താനുവൃത്തം പദ്യാഖ്യാനം ചെയ്ത അമാനുഷിക പ്രഭാവനാണിദ്ദേഹം . വ്യാസമുനി 1095 ദിനങ്ങൾ കൊണ്ട് വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരതമഹാകാവ്യത്തെ അതേപടി മലയാളത്തിൽ പദാനുപദ വിവർത്തനം ചെയ്തു വൃത്തമൊപ്പിച്ചു ഭാഷാഭാരതം എന്ന പേരിൽ ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിൽ പദ്യവൽക്കരിച്ചു .കൊടുങ്ങല്ലൂരിൽ അദ്ദേഹത്തിന്റെ സ്മാരകമായി ഒരു കലാശാല സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.

കേരളവ്യാസൻ എന്ന പദവി.

വ്യാസമുനി 1095 ദിനങ്ങൾ കൊണ്ട് വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരതമഹാകാവ്യത്തെ അതേപടി മലയാളത്തിൽ പദാനുപദ വിവർത്തനം ചെയ്തു വൃത്തമൊപ്പിച്ചു ഭാഷാഭാരതം എന്ന പേരിൽ ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിൽ പദ്യവൽക്കരിച്ചു .മഹാഭാരതത്തെ ഗദ്യ വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം , താൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യവിവർത്തനത്തെ ഗദ്യമാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട് . തമ്പുരാന്റെ പദ്യവിവർത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്കൃതകാവ്യത്തിന്റെ മലയാള തത്തുല്യമാകുന്നു . പദ്യത്തെ ഗദ്യമാക്കുവാൻ ഭാഷാവിദ്വാന്മാർക്കു പ്രയാസമില്ലാതെ സാധിച്ചേക്കും . എന്നാൽ കഥയെ പദ്യമാക്കുക പ്രയാസം . അതുതന്നെ വൃത്തമൊപ്പിച്ചെടുക്കുക കൂടുതൽ ദുഷ്‌കരമാണ് . എന്നാലിടിവിടെ തമ്പുരാൻ ചെയ്തത് , സംസ്കൃതത്തിൽ 1095 ദിനങ്ങൾകൊണ്ട് സാക്ഷാൽ വ്യാസമുനി വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരത മഹാകാവ്യത്തെ പദാനുപദമായി വിവർത്തനം ചെയ്തു , അതേ വൃത്തത്തിൽ , അതേ വാക്യാർത്ഥത്തിൽ, അതേ പദാർത്ഥത്തിൽ മലയാളീകരിച്ച കാവ്യമാക്കിയെടുക്കുകയാണ് . ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യുവാൻ തമ്പുരാന് വേണ്ടിവന്നത് വെറും 874 ദിവസങ്ങൾ മാത്രവും .പദാനുപദം വിവർത്തനം , വൃത്താനുവൃത്തം പദ്യവൽക്കരണം എന്നിവ വ്യാസനേക്കാൾ വേഗത്തിൽ , വ്യാസരചനയ്ക്കു മലയാള തത്തുല്യമായി തമ്പുരാൻ നിർവ്വഹിച്ചു . അതുകൊണ്ടാണ് കുഞ്ഞിക്കുട്ടൻ തമ്പുരാനെ അമാനുഷിക പ്രഭാവനെന്നും കേരളവ്യാസൻ എന്നും വിളിക്കുന്നത്.

സദാനന്ദ സ്വാമികൾ -

കേരളീയ സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിന്റെ പ്രോക്താക്കളിലൊരാളും സന്യാസവര്യനുമായിരുന്നു സദാനന്ദ സ്വാമികൾ (23 ഫെബ്രുവരി 1877 -22 ജനുവരി 1924 ). നിരവധി ബ്രഹ്മനിഷ്ഠാ മഠങ്ങൾ സ്ഥാപിച്ച് ധർമ്മപ്രബോധനങ്ങൾ നടത്തി. തിരുവനന്തപുരം കേന്ദ്രീകരിച്ച് ചിത്സഭ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. അതിന്റെ ധാരാളം ശാഖകൾ സ്ഥാപിച്ചു. അതിന്റെ ആസ്ഥാനമായി കൊല്ലവർഷം 1076 ൽ തിരുവനന്തപുരത്തിനും കൊട്ടാരക്കരയ്ക്കുമിടക്ക് സദാനന്ദപുരം അവധൂതാശ്രമം സ്ഥാപിച്ചു. ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവായിരുന്നു രക്ഷാധികാരി.

ജീവിതരേഖ

കൊല്ല വർഷം 1052 കുംഭം 13ന് പാലക്കാട് ചിറ്റൂർ തത്തമംഗലം പുത്തൻവീട്ടിൽ ജനിച്ച രാമനാഥ മേനോനാണ് പിന്നീട് സദാനന്ദ സ്വാമികളായത്. സ്കൂൾ പഠന കാലത്ത് നാടുവിട്ടു പോയി. തമിഴ് നാട്ടിൽ ഒരാശ്രമത്തിൽ ചേർന്ന് യോഗജ്ഞാനങ്ങളും ശാസ്ത്രങ്ങളും അഭ്യസിച്ച് ബ്രഹ്മനിഷ്ഠനായി. നിരവധി ബ്രഹ്മനിഷ്ഠാ മഠങ്ങൾ സ്ഥാപിച്ചു. മുപ്പതോളം മഠങ്ങൾക്ക് സ്ഥലം ലഭിച്ചു എന്നാൽ എല്ലായിടത്തും മഠം  സ്ഥാപിക്കപ്പെട്ടില്ല. അവ കേന്ദ്രമാക്കി “ചിൽസഭ “ എന്ന കൂട്ടായ്മ തുടങ്ങി. ചിറ്റൂർ മുതൽ കന്യാകുമാരി വരെ നിരവധി കരകളിൽ അദ്ദേഹം സഞ്ചരിച്ചു. എല്ലാ സമുദായത്തിൽ പെട്ട ഹിന്ദു ജനങ്ങൾക്കും ക്ഷേമം എന്നതായിരുന്നു സ്വാമികളുടെ ലക്ഷ്യം.

അധഃസ്ഥിതരുടെ ഉന്നമനത്തനായി ബ്രഹ്മനിഷ്ഠാ മഠങ്ങളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. 1907ൽ ആരംഭിച്ച സദാനന്ദ സാധുജന പരിപാലന സംഘമാണ് പിന്നീട് സാധുജന പരിപാലന സംഘമായത്. സദാനന്ദസ്വാമികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ചിത്സഭയിലെ പ്രസംഗകർ സാധുജനപരിപാലന സംഘത്തിനു എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. അയ്യൻകാളിയുടെ പ്രവർത്തനങ്ങൾക്ക് ആത്മബലം നൽകി. അയ്യൻകാളി അനുയായികൾ മറ്റു പുലയൻമാരുടെ ഇടയിൽ മഠപ്പുലയർ എന്നറിഞ്ഞിരുന്നതിന്റെ പശ്ചാത്തലം ഇതായിരുന്നു. കേരളത്തിൽ ആദ്യമായി മത - ധർമ്മ പ്രഭാഷണം തുടങ്ങിയ ഹിന്ദു സന്യാസി സദാനന്ദ സ്വാമികൾ ആയിരുന്നു. രാജഭക്തി ,ദൈവഭക്തി ,സദാചാരം സന്മാർഗ്ഗ ബോധം ശുചിത്വം ,വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണമായിരുന്നു പ്രസംഗങ്ങളുടെ ഉള്ളടക്കം. ധാരാളം പ്രസംഗ പരമ്പരകൾ തമിഴിലും മലയാളത്തിലുമായി നടത്തി. കോഴഞ്ചേരി ചെറുകോൽപ്പുഴയിൽ ഹിന്ദുമഹാ സമ്മേളനം തുടങ്ങിയത് സ്വാമികളും വാഴൂർ തീർത്ഥപാദ സ്വാമികളും ചേർന്നായിരുന്നു.

1924 ജനുവരി 22 ന് അദ്ദേഹം മരണമടഞ്ഞു.

സ്വാമികളുടെ മരണാനന്തരം മഹാപ്രസാദ സ്വാമികൾ മഠാധിപതിയായി. ദയാനന്ദ സ്വാമികൾ, ആത്മാനന്ദ സ്വാമികൾ, ചിദാനന്ദ സ്വാമികൾ, തുടങ്ങിയവർ പ്രധാന ശിഷ്യന്മാരാണ്.


അക്കിനേനി നാഗേശ്വരറാവു-


പ്രശസ്തനായ ഒരു തെലുഗു ചലച്ചിത്രനടനാണ് അക്കിനേനി നാഗേശ്വരറാവു (ജനനം : 20 സെപ്റ്റംബർ 1924 - മരണം 22 ജനുവരി 2014). എ.എൻ.ആർ. എന്ന ചുരുക്കപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. പത്മവിഭൂഷൺ, പത്മഭൂഷൻ, പത്മശ്രീ, ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 69 വർഷത്തെ അഭിനയജീവിതത്തിൽ ഇദ്ദേഹം പുരാണം, സാമൂഹികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദ്യമായ ധാരാളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആന്ധ്രാ സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ ഉപദേഷ്ടാവായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ആന്ധ്രാസർക്കാർ ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം അക്കിനേനി നാഗേശ്വരറാവു അവാർഡ് എന്ന പേരിൽ ഒരു പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ തെലുഗു ചലച്ചിത്രതാരങ്ങളിലൊരാളായ നാഗാർജുന ഇദ്ദേഹത്തിന്റെ മകനാണ്. സാമൂഹ്യ സേവനത്തിലും ഇദ്ദേഹം തൽപ്പരനായിരുന്നു. 

ജീവിതരേഖ.

1924 സെപ്റ്റംബർ 20-ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ രാമപുരത്ത് കർഷക ദമ്പതികളായ വെങ്കടരത്നത്തിന്റേയും പുന്നമ്മയുടേയും അഞ്ചു മക്കളിൽ ഇളയവനായി ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം കർഷകനായി. പത്താമത്തെ വയസിൽ തന്നെ നാടക നടനായി അരങ്ങേറി. സ്ത്രീവേഷങ്ങളിൽ തിളങ്ങി. 1940-കളിൽ ചലച്ചിത്രലോകത്തേക്ക് രംഗപ്രവേശം ചെയ്ത ഇദ്ദേഹം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. കാളിദാസൻജയദേവൻദേവദാസ്തെനാലി രാമൻ തുടങ്ങിയ പുരാണ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ പ്രശസ്തി പിന്നീട് മറാഠിയിലേയ്ക്കും ബംഗാളിയിലേക്കുമെല്ലാം വ്യാപിച്ചു. അവിടെയെല്ലാം പ്രദർശന വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.


ഗ്രഹാം സ്റ്റെയ്ൻസ് -

ഓസ്ട്രേലിയക്കാരനായ ഒരു മതപ്രചാരകനായിരുന്നു ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ് (മരണം ജനുവരി 22 1999). ഇന്ത്യയിൽ മതപ്രചരണം നടത്തുന്ന കാലത്ത്, തന്റെ രണ്ട് മക്കളോടൊപ്പം കൊല്ലപ്പെട്ടു. 1999 ജനുവരിയി 22-ന്‌ ഒമ്പത് വയസ്സായ ഫിലിപ്പ്, ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആൺ‌മക്കളോടൊപ്പം, ഒഡീഷയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ വാഗൻ വണ്ടിയിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണമായ ഈ കൊലപാതകങ്ങൾ അരങ്ങേറിയത്.

ഈ കൊലപാതക സംഘത്തിന്റെ നേതാവായിരുന്ന ഹിന്ദുത്വതീവ്രവാദിയും. ബജ്റംഗ് ദൾ പ്രവർത്തകനുമായ[3] ധാരാസിംഗ് 2003 ൽ ശിക്ഷിക്കപ്പെടുകയുണ്ടായി. അക്കാലത്ത് പ്രതാപ് ചന്ദ്ര സാരംഗി ആയിരുന്നു ഒഡിഷയിലെ ബജ്‌റംഗ്ദളിന്റെ പ്രധാന നേതാവ്.[1][4]

1965 മുതൽ ഒറീസ്സയിലെ പാവപ്പെട്ട പട്ടിക വർഗ്ഗക്കാരുടെ ഇടയിൽ പ്രത്യേകിച്ചും കുഷ്ഠരോഗികളായ ആളുകളുടെ ശുശ്രൂഷയും പരിചരണവുമായി കഴിയുകയായിരുന്നു അദ്ദേഹം. കടുത്ത മതപ്രചരണം നടത്തുന്നതായി സംഘ് പരിവാർ അദ്ദേഹത്തെ കുറിച്ച് ആരോപിച്ചിരുന്നു.  നിരവധി ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് അദ്ദേഹം മതപരിവർത്തനം നടത്തി എന്ന ധാരണ നിലനിൽക്കേ, എതിരാളികൾ ആരോപിക്കുന്ന, ജില്ലയിലെ ക്രിസ്ത്യൻ ജനസംഖ്യയിലുള്ള വർദ്ധന വളരെ ചെറിയതായിരുന്നു.


ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ് -


ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ് (11 May 1752 – 22 January 1840) ഒരു ജർമ്മൻകാരനായ ശരീരശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനും ആയിരുന്നു. പ്രകൃതിചരിത്രവുമായച്ചേർത്ത് മനുഷ്യനെപ്പറ്റി പഠിച്ച ആദ്യ ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു. മനുഷ്യകുലത്തെ താരതമ്യപഠനം നടത്തിയ അദ്ദേഹം അതിനെ അഞ്ചായി തരം തിരിച്ചു. 

മുൻകാലജീവിതവും വിദ്യാഭ്യാസവും

ഗോതാ എന്ന സ്ഥലത്താണ് ബ്ല്യൂമെൻബാഷ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ്, ഹെയിൻറീഷ് ബ്ല്യൂമെൻബാഷ് ഒരു പ്രാദേശിക അദ്ധ്യാപകൻ ആയിരുന്നു. മാതാവ്, ചാർലോത്തെ എലിയോനോർ ഹെഡ്വിഗ്ഗ് ബുദ്ദിയൂസ് ആയിരുന്നു. അക്കാഡമിക്കുകളുടെ കുടുംബത്തിലാണു ജനനം.

ജേനായിൽ അദ്ദേഹം വൈദ്യശാസ്ത്രം പഠിച്ചു.1775ൽ പ്രസിദ്ധീകരിച്ച De generis humani varietate nativa (On the Natural Variety of Mankind, University of Göttingen എന്ന പുസ്തകം (ഗവേഷണ പ്രബന്ധം)പ്രസിദ്ധമാണ്. മനുഷ്യവർഗ്ഗങ്ങളെപ്പറ്റിയാണീ പ്രബന്ധം. തലയോടിനെപ്പറ്റിയുള്ള ഗവേഷണങ്ങൾക്ക് ഇതു തുടക്കംകുറിച്ചു.


ഹീത്ത് ലെഡ്ജർ -

ഓസ്ട്രേലിയൻ നടനും സംവിധായകനുമായിരുന്നു ഹീത്ത് ആൻഡ്രൂ ലെഡ്ജർ (ജനനം : ഏപ്രിൽ 4, 1979 - മരണം ജനുവരി 22, 2008). ബാറ്റ്മാൻ സീരീസിലെ ക്രിസ്റ്റഫർ നോളൻ ചിത്രം ദ ഡാർക്ക് നൈറ്റിലെ ജോക്കർ എന്ന വില്ലൻ കഥാപാത്രത്തെ ഹീത്ത് ലെഡ്ജർ അനശ്വരമാക്കി. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിന് ഓസ്‌കർ മരണാനന്തര ബഹുമതിയായി നല്കിയിരുന്നു.

ജീവിതഗതി

1990-കളിൽ ഓസ്ട്രേലിയൻ ടെലിവിഷനിലും ചിത്രങ്ങളിലും അഭിനയിച്ച ലെഡ്ജർ 1998-ൽ തന്റെ അഭിനയജീവിതം കൂടുതൽ വികസിപ്പിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സിലെത്തി. 19 ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. നിരൂപക പ്രശംസ നേടിയതും ബോക്സ് ഓഫീസ് വിജയങ്ങളുമായ 10 തിങ്സ് ഐ ഹേറ്റ് എബൗട്ട് യു(1999), ദ പേട്രിയറ്റ് (2000), മോൺസ്റ്റേർസ് ബോൾ (2000), എ നൈറ്റ്സ് റ്റേൽ (2001), ബ്രോക്ക്‌ബാക്ക് മൗണ്ടൻ(2005), ദ ഡാർക്ക് നൈറ്റ് (2008) എന്നീ ചിത്രങ്ങൾ അവയിൽ ചിലതാണ്. നടൻ എന്നതിലുപരി ലെഡ്ജർ ഒരു സംഗീത വീഡിയോ നിർമാതാവും സം‌വിധായകനുമായിരുന്നു. ഒരു ചലച്ചിത്രസം‌വിധായകനാവാനും ഇദ്ദേഹം ആഗ്രഹിച്ചിരുന്നു.

മികച്ച ചിത്രത്തിനുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡിന് ഓസ്ട്രേലിയൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മികച്ച അന്താരാഷ്ട്ര നടനുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. മികച്ച നടനുള്ള ബാഫ്റ്റി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മികച്ച നടനുള്ള അക്കാദമി അവാർഡ്. മരണാനന്തരം അദ്ദേഹം 2007-ലെ ഇൻഡിപെൻഡൻറ് സ്പിരിറ്റി റോബർട്ട് ആൽട്ട്മാൻ അവാർഡ് പങ്കുവയ്ക്കുകയും മറ്റു ബോളിവുഡ് അഭിനേതാക്കളെയും സംവിധായകനെയും കൂടാതെ അമേരിക്കൻ ഗായകൻ-ബോയ് ഡെയ്ലന്റെ ജീവിതവും പാട്ടുകളും പ്രചോദിപ്പിക്കുകയും ചെയ്തു. ഈ സിനിമയിൽ, ഡൈലന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ച ആറു കഥാപാത്രങ്ങളിൽ ഒരാളായ റോബി ക്ലാർക്ക് എന്ന് പേരുള്ള ഒരു സാങ്കല്പിക നടനായ ലെഡ്ജർ ചിത്രീകരിച്ചത്.


  ഷാജഹാൻ-



1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഷാജഹാൻ (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ്‌ ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഷാജഹാൻ. ഷാജഹാൻ ചക്രവർത്തിയുടെ കാലഘട്ടം മുഗൾ വാസ്തുവിദ്യയുടെ സുവർണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്നു. മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ, ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇപ്പോൾ പഴയ ദില്ലി എന്നറിയപ്പെടുന്ന ഷാജഹാനാബാദ് നഗരം സ്ഥാപിച്ചതും അദ്ദേഹമാണ്.വാസ്തുവിദ്യയിൽ തനിക്കുള്ള താല്പര്യം പതിനാറാമത്തെ വയസ്സിൽ ആഗ്രകോട്ടയിലെ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിലൂടെ അദ്ദേഹം തെളിയിച്ചു. തന്റെ പ്രിയപ്പെട്ട വേനൽക്കാല വിശ്രമസ്ഥലമായ കാശ്മീരിൽ 777 ഉദ്യാനങ്ങൾ ഷാജഹാൻ പണിയിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിൽ ചിലതെല്ലാം ഇപ്പോഴും സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് നിലനിൽക്കുന്നു.


എം.എൻ. ഗോവിന്ദൻ നായർ -


കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു 'എമ്മെൻ' എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന എം എൻ ഗോവിന്ദൻ നായർ(1910 - 22-01-1984). കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന എം.എൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്‌. ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. 

രാഷ്ട്രിയ ജീവിതം.

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന എം.എൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്‌. ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. ഗാന്ധിയനാകാൻ കേരളം വിട്ടുപോയ അദ്ദേഹം തിരിച്ചെത്തിയത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകൻ ആയിട്ടാണ്. കേരള ക്രുഷ്ചേവ് എന്നറിയപ്പെട്ടിരുന്ന  അദ്ദേഹം ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവാണ്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒളിവിൽ പോയ അദ്ദേഹം പോലീസിന്റെ കണ്ണ് വെട്ടിച്ചു രക്ഷ പെടുന്നതിൽ അതീവ സമർഥ്നായിരുന്നതിനാൽ അദ്ദേഹത്തിന് പറക്കാൻ കഴിയും എന്ന് പോലും സാധാരണ ജനങ്ങൾ വിശ്വസിച്ചിരുന്നതായി ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർ രേഖ പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിനു ശേഷം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയിലാണ് എം.എൻ. പ്രവർത്തിച്ചത്.

കേരള നിയമസഭയിലും ലോകസഭയിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. നിരവധി പാവങ്ങൾക്ക് പ്രയോജനം ലഭിച്ച ലക്ഷംവീട് ഭവന പദ്ധതിയുടെ ഉപജ്ഞാതാവ് ഇദ്ദേഹമായിരുന്നു . 1967-ൽ പുറപ്പെടുവിച്ച കേരള ഭൂവിനിയോഗ ഓർഡർ കൂടാതെ കുട്ടികളെ നെൽകൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതിയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്.

1967-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ നിന്നും 1971-ൽ ചടയമംഗലത്തുനിന്നും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അച്യുതമേനോൻ മന്ത്രിസഭയിൽ 1970 ഒക്റ്റോബർ 4 മുതൽ 1977 മാർച്ച് 25 വരെ ഇദ്ദേഹം കൃഷി, ഗതാഗതം, വൈദ്യുതി, ഭവനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.

അദ്ദേഹത്തെകുറിച്ചു കവി ഒ.എൻ.വി. കുറുപ്പ് ഈ വരികൾ എഴുതി



     വിക്ടോറിയ രാജ്ഞി -


ലോകത്തിന്റെ മുഖഛായ മാറ്റിയ ഒരു നൂറ്റാണ്ടിനു നെടുനായകത്വം വഹിച്ച സ്ത്രീയാണ് വിക്ടോറിയ രാജ്ഞി (മരണം : 1901 ജനുവരി 22 ).

ജീവിതരേഖ

ജോർജ്ജ് നാലാമന്റെ പുത്രനും കെന്റിലെ പ്രഭുവുമായിരുന്ന എഡ്വേർഡിന്റെ പുത്രിയായി 1819 മെയ് ഇരുപത്തി നാലാം തിയതി ബ്രിട്ടണിലെ കെൻസിങ്ങ്ടൺ കൊട്ടാരത്തിൽ അലക്സാൻഡ്രീന വിക്ടോറിയ ജനിച്ചു. വിക്ടോറിയക്ക് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ വിക്ടോറിയ 1837ൽ വില്യം നാലാമൻ അന്തരിച്ചപ്പോൾ പതിനെട്ടാം വയസ്സിൽ ഗ്രേറ്റ് ബ്രിട്ടന്റേയും അയർലണ്ടിന്റേയും രാജ്ഞിയായി അവരോധിക്കപ്പെട്ടു. 1876-ൽ വിക്ടോറിയ ഇന്ത്യയുടേയും രാജ്ഞി ആയി.

1840ൽ ജർമ്മൻകാരനും മാതൃസഹോദരീപുത്രനുമായ ആൽബർട്ടിനെ വിക്ടോറിയ വിവാഹം കഴിച്ചു. ഇവർക്ക് ഒൻപത് മക്കളുണ്ടായി. യുദ്ധത്തിൽ ധീരത പ്രകടിപ്പിക്കുന്നവർക്കായി വിക്ടോറിയ ക്രോസ്‌ എന്ന ബഹുമതി 1856ൽ അവർ ഏർപ്പെടുത്തി.

 
വിക്ടോറിയ രാജ്ഞി

അന്ത്യം

 
മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ് മുൻപ് വിക്ടോറിയയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്

ഭർത്താവായ ആൽബർട്ട് സന്നിപാതജ്വരം അഥവാ ടൈഫോയ്ഡ് പിടിപെട്ടതിനെത്തുടർന്ന് 1861 ഡിസംബറിൽ മരണമടഞ്ഞു. ആൽബർട്ടിന്റെ അകാലചരമം രാജ്ഞിയെ വല്ലാതെ തളർത്തി. ഏറ്റവും കൂടുതൽ കാലം (64 വർഷം) ബ്രിട്ടൺ ഭരിച്ച വിക്ടോറിയ രാജ്ഞി 1901 ജനുവരി 22ന് അന്തരിച്ചു



Post a Comment

0 Comments