Flash News

6/recent/ticker-posts

മമ്മൂട്ടിയെത്തും 340 ദിവസങ്ങള്‍ക്കു ശേഷം കാമറയ്ക്ക് മുന്‍പിൽ

Views




കൊച്ചി: 340 ദിവസങ്ങള്‍ക്കു ശേഷം മമ്മൂട്ടി വീണ്ടും കാമറയ്ക്ക് മുന്നിലെത്തുന്നു. ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമാകും. അമല്‍ നീരദാണ് ഈ മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. ഷൂട്ടിങ് എറണാകുളത്ത് ഫെബ്രുവരി മൂന്നിനു തുടങ്ങും. ആദ്യ ദിവസം തന്നെ മമ്മൂട്ടി ചിത്രത്തില്‍ പ്രവര്‍ത്തിക്കാനെത്തുമെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. 

നീട്ടിവളര്‍ത്തിയ തലമുടിയുമായി പുത്തന്‍ ഗെറ്റപ്പിലാണ് മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനായി രണ്ട് മൂന്ന് പേരുകള്‍ പരിഗണനയിലുണ്ടെന്നും ടൈറ്റിലും മറ്റ് വിവരങ്ങളും ജനുവരി ഒടുവില്‍ പ്രഖ്യാപിക്കും. ബിഗ് ബിയുടെ തുടര്‍ച്ചയായി ബിലാല്‍ എന്ന ചിത്രമാണ് മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റേതായി അനൗണ്‍സ് ചെയ്തിരുന്നതെങ്കിലും പോളണ്ട് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കേണ്ടതിനാല്‍ ലോകം കൊവിഡ് മുക്തമായ ശേഷമേ ബിലാല്‍ തുടങ്ങാനാവുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് മമ്മൂട്ടി ഒടുവില്‍ മൂവീ കാമറയെ അഭിമുഖീകരിച്ചത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തില്‍. കൊവിഡ് വ്യാപനത്തില്‍ സാരമായ കുറവെങ്കിലും വന്നശേഷമേ പുതിയ സിനിമ തുടങ്ങുകയുള്ളുവെന്ന തീരുമാനമെടുത്തിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായാണ് 340 ദിവസങ്ങളോളം മമ്മൂട്ടി ക്യാമറെ അഭിമുഖീകരിക്കാതിരുന്നത്.


Post a Comment

0 Comments