Flash News

6/recent/ticker-posts

മൂന്ന് മാസത്തിനിടെ മടങ്ങിയത് 83,000-ത്തിലധികം പ്രവാസികള്‍; കണക്ക് പുറത്ത്

Views


കുവൈത്ത് സിറ്റി: 2020-ന്റെ നാലാം പാദത്തില്‍ കുവൈത്തില്‍ നിന്ന് 83,574 പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. 

കുവൈത്തിലെ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ എണ്ണം ഇപ്പോള്‍ 15 ലക്ഷമായി കുറഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് 2,144 പ്രവാസികളെയാണ് പിരിച്ചുവിട്ടത്. 

7,385 ഗാര്‍ഹിക തൊഴിലാളികള്‍ മൂന്ന് മാസത്തിനിടെ രാജ്യം വിട്ടുവെന്നുമാണ് വിവരം. സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ തൊഴില്‍ ശേഷിയില്‍ 29 % മാത്രമാണ് പ്രവാസികള്‍. കൊവിഡ് വ്യാപനത്തിന് മുമ്പ് 33 ലക്ഷം പ്രവാസികള്‍ കുവൈത്തിലുണ്ടായിരുന്നു.


Post a Comment

0 Comments