Flash News

6/recent/ticker-posts

വാഹനങ്ങളിലെ കൂളിംഗ് ഫിലിമുകൾ നിരോധനത്തിൽ നിന്നും ആംബുലൻസുകളെ ഒഴിവാക്കണം ; AODA..

Views
വാഹനങ്ങളിലെ കൂളിംഗ് ഫിലിമുകൾ നിരോധനത്തിൽ നിന്നും ആംബുലൻസുകളെ ഒഴിവാക്കണം ; AODA..

രോഗികളുടെ സ്വകാര്യത സംരക്ഷിക്കൽ ആശുപത്രികളിലെന്ന പോലെ ആംബുലൻസുകളിലും  സംരക്ഷിക്കപ്പെടേണ്ടത് ഒരു പൗരൻ്റെ പൗരാകാവകാശമാണ്.. 
ആശുപത്രികളിലേക്കുള്ള വഴിമദ്ധ്യേ ആംബുലൻസുകളിൽ പ്രസവിക്കുന്ന ഗർഭിണികൾ, സ്വന്തം വസ്ത്രങ്ങൾ പോലും വലിച്ചെറിയുന്ന മാനസികാസ്വസ്ഥ്യമുള്ള രോഗികൾ, വിവസ്ത്രയായി, കോട്ടൺ മാത്രം ഉപയോഗിച്ച് കൊണ്ടു പോകേണ്ടി വരുന്ന തീ പൊള്ളലേറ്റവർ, ECG ലീഡ്സ് കണക്ട് ചെയ്തതിനാൽ മാറിടം വെളിവാകുന്ന രീതിയിൽ പോകുന്ന ഹൃദ്രോഗികൾ തുടങ്ങീ രോഗികളുടെ നഗ്നത വെളിവാകുന്ന ഘട്ടങ്ങളാണ് ആംബുലൻസുകളിലുള്ളത്. 

ആയതിനാൽ ആംബുലൻസുകളിലെ കർട്ടൺ, കൂളിംങ്ങ് ഫിലിമുകൾ നിരോധിക്കുക വഴി ഒരു കൂട്ടം രോഗികളുടെ സ്വകാര്യതയെ കാഴ്ചവസ്തുക്കളാക്കി പ്രദർശിപ്പിക്കുന്ന സാഹചര്യവും പ്രകടമാകുന്നു.

രണ്ടും, മൂന്നും ആഴ്ചകൾ പഴക്കമുള്ള,  ചീഞ്ഞഴുകിയ, പുഴുവരിച്ച നിലയിൽ കാണപ്പെടുന്ന മൃതശരീരങ്ങൾ പോസ്റ്റുമോർട്ട നടപടികൾക്കായി കൊണ്ടു പോകുമ്പോൾ പൊതുജനങ്ങളിൽ അറപ്പും, വെറുപ്പുമുളവാക്കുന്നതും, ഭയചികിതരാക്കുന്നതുമാണ്. 

എന്നാൽ ഇത്തരം സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്ന ആംബുലൻസ് ഡ്രൈവർമാരെ കണ്ടെത്തുന്നതിന് ഏതു സമയവും, നിയമാനുസൃതമായ രീതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശോധന നടത്തുന്നതിനും, അന്വേഷിക്കുന്നതിനും ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ എതിരുമല്ല..

രോഗികളുടെ സ്വകാര്യതയെ ചോദ്യം ചെയ്യപ്പെടുന്ന ഈ നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി ആംബുലൻസുകളെ പ്രത്യേക കാറ്റഗറിയിലേക്ക് പരിഗണനപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആംബുലൻസ് പ്രവർത്തകരുടെ സംഘടന ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി സംഘടനയുടെ സംസ്ഥാന ജനറൽ, സെക്രട്ടറി അനുസാമുവൽ, സംസ്ഥാന പ്രസിഡണ്ട് ഷരീഫ് ഗുരുവായൂർ എന്നിവർ അറിയിച്ചു..


Post a Comment

0 Comments