Flash News

6/recent/ticker-posts

കേരളത്തില്‍ എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ

Views

കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ ഭരണമുണ്ടാകുമെന്ന് എ ബി പി ന്യൂസ്- സി വോട്ടര്‍ സര്‍വേ. 89 സീറ്റുകള്‍ വരെ എല്‍ ഡി എഫിന് ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. എല്‍ ഡി എഫിന് 81 മുതല്‍ 89 സീറ്റ് വരെ ലഭിക്കുമ്പോള്‍ യു ഡി എഫിന് 49 മുതല്‍ 57 സീറ്റുകള്‍ വരെ ലഭിക്കാം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എക്ക് 0 മുതല്‍ രണ്ട് സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്.
യു ഡി എഫിനേക്കാള്‍ ഏഴ് ശതമാനം വോട്ട് കൂടുതല്‍ എല്‍ ഡി എഫിനുണ്ടാകും. എല്‍ ഡി എഫിന് 42 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യു ഡി എഫിന് 35 ശതമാനം വോട്ട് ലഭിക്കും. ബി ജെ പിക്ക് 15 ശതമാനം വോട്ടാണ് ലഭിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏറെയും പിന്തുണച്ചത് പിണറായി വിജയനേയാണ്. 47 ശതമാനം പിണറായി വിജയനെ പിന്തുണച്ചപ്പോള്‍ 22 ശതമാനമാണ് ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചത്.

അതേ സമയം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും സര്‍വേ പറയുന്നു. 154 മുതല്‍ 162 സീറ്റ് വരെ തൃണമൂല്‍ നേടുമ്പോള്‍ ബി ജെ പിക്ക് 98 മുതല്‍ 106 സീറ്റ് വരെ ലഭിക്കും. ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് 26 മുതല്‍ 34 സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്. ലഭിക്കാം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എക്ക് 0 മുതല്‍ രണ്ട് സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്.
യു ഡി എഫിനേക്കാള്‍ ഏഴ് ശതമാനം വോട്ട് കൂടുതല്‍ എല്‍ ഡി എഫിനുണ്ടാകും. എല്‍ ഡി എഫിന് 42 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യു ഡി എഫിന് 35 ശതമാനം വോട്ട് ലഭിക്കും. ബി ജെ പിക്ക് 15 ശതമാനം വോട്ടാണ് ലഭിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏറെയും പിന്തുണച്ചത് പിണറായി വിജയനേയാണ്. 47 ശതമാനം പിണറായി വിജയനെ പിന്തുണച്ചപ്പോള്‍ 22 ശതമാനമാണ് ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചത്.

അതേ സമയം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും സര്‍വേ പറയുന്നു. 154 മുതല്‍ 162 സീറ്റ് വരെ തൃണമൂല്‍ നേടുമ്പോള്‍ ബി ജെ പിക്ക് 98 മുതല്‍ 106 സീറ്റ് വരെ ലഭിക്കും. ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് 26 മുതല്‍ 34 സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യം ഭരണം പിടിക്കുമെന്ന് സര്‍വേ പറയുന്നു. 162 സീറ്റുകള്‍ വരെ ഡി എം കെ സഖ്യം നേടുമ്പോള്‍ ഭരണകക്ഷിയായ എ ഡി എം കെ 64 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.

Post a Comment

0 Comments