Flash News

6/recent/ticker-posts

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നു

Views


പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായി. സർക്കാർ നിയോഗിച്ച സമതിയുടെയാണ് ശുപാര്‍ശ. വിവാഹ പ്രായം 18 ല്‍ നിന്ന് 21 വയസ്സെങ്കിലും ആക്കണം എന്നാണ് ശുപാർശ ചെ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10 അംഗ സമിതിയെ സര്‍ക്കാര നിയോഗിച്ചത്.
കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാന മന്ത്രി ഈ കാര്യത്തിൽ സൂചന നൽകിയിരുന്നു. പിന്നീട് കൂടുതൽ വിലയിരുത്തുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.

പെണ്‍കുട്ടികളുടെ പോഷകാഹാരലഭ്യത, പ്രസവാനുപാതം, ആരോഗ്യനില, ലിംഗാനുപാതം എന്നിവ അടിസ്ഥാനമാക്കി വിവാഹ പ്രായം ഉയർത്തണം എന്ന തീരുമാനത്തിലാണ് സമിതി എത്തിച്ചേർന്നത്.

18 വയസ്സില്‍ വിവാഹം നടക്കുമ്പോൾ വ്യക്തിത്വ വികാസത്തിന് പോലും തടസ്സമുണ്ടാക്കുന്നു എന്നാണ് കണ്ടെത്തൽ.

ഈ കാര്യത്തിൽ പ്രധാനമന്ത്രി നേരത്തെ തന്നെ സൂചന നൽകിയിട്ടുള്ളതിനാൽ നിയമം പ്രാബല്യത്തിൽ വരാൻ തടസ്സങ്ങൾ ഏറെയുണ്ടാകില്ല



Post a Comment

1 Comments

  1. വളരെ നല്ല പരിഷ്‌ക്കാരം .

    ReplyDelete