Flash News

6/recent/ticker-posts

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു അനിൽ പനച്ചൂരാന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം.

Views

                  
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.  56 വയസായിരുന്നു. 8.10 നായിരുന്നു അന്ത്യം സംഭവിച്ചത്.

മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 അറബിക്കഥ എന്ന ചിത്രത്തിലൂടെയാ ണ് അദ്ദേഹം സിനിമാ രംഗത്തെത്തുന്നത്. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം' എന്ന ഗാനം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി

അറബിക്കഥ ,കഥ പറയുമ്പോള്‍, മാടമ്പി ,സൈക്കിള്‍ ,നസ്രാണി ,ക്രേസി ഗോപാലന്‍ ,മിന്നാമിന്നിക്കൂട്ടം ,കലണ്ടര്‍ ,ഭ്രമരം, പരുന്ത്, ഷേക്‌സ്പിയര്‍ എം.എ. മലയാളം
തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു. വലയില്‍ വീണ കിളികള്‍, അനാഥന്‍,പ്രണയകാലം,ഒരു മഴ പെയ്‌തെങ്കില്‍,കണ്ണീര്‍ക്കനലുകള്‍ എന്നിവയാണ് പ്രധാന കവിതകള്‍

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍.

+--------+-------+--------+-------+-------+-----+------+

അനിൽ പനച്ചൂരാന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

+------+-------+-------+------+------+------+------+

ഒരു മലയാളകവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു‌ അനിൽ പനച്ചൂരാൻ. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. 2021 ജനുവരി 03-ന് കോവിഡ് രോഗബാധയെ തുടർന്ന് അന്തരിച്ചു. 

ജീവിതരേഖ

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.

ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾ,

അറബിക്കഥ (2007)
കഥ പറയുമ്പോൾ (2007)
മാടമ്പി (2008)
സൈക്കിൾ (2008)
നസ്രാണി (2008)
ക്രേസി ഗോപാലൻ (2008)
മിന്നാമിന്നിക്കൂട്ടം (2008)
കലണ്ടർ (2009)
ഭ്രമരം (2009)
പരുന്ത്
ഷേക്സ്പിയർ എം.എ. മലയാളം
ഭഗവാൻ
ഡാഡികൂൾ
ഡ്യുപ്ലിക്കേറ്റ്
കപ്പലുമുതലാളി
ലൗഡ്‌സ്പീക്കർ
മകന്റെ അച്ചൻ
പാസഞ്ചർ
മലയാളി
സമയം
സ്വന്തം ലേഖകൻ
വിന്റർ
ബോഡിഗാർഡ്
ചേകവർ
നല്ലവൻ
ഒരിടത്തൊരു പോസ്റ്റ്മാൻ
ഒരു സ്മോൾ ഫാമിലി
പയ്യൻസ്
പെൺപട്ടാളം
റിങ് ടോൺ
അർജുനൻ സാക്ഷി
ചൈനാ ടൗൺ
സിറ്റി ഓഫ് ഗോഡ്
മാണിക്യക്കല്ല്
നോട്ട് ഔട്ട്
സീനിയേഴ്സ്
പ്രധാന കവിതകൾ
വലയിൽ വീണ കിളികൾ
അനാഥൻ
പ്രണയകാലം
ഒരു മഴ പെയ്തെങ്കിൽ
കണ്ണീർക്കനലുകൾ

പുരസ്കാരങ്ങൾ

കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം



Post a Comment

0 Comments