Flash News

6/recent/ticker-posts

പുതിയ പാര്‍ലമെന്റിനായുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതി റദ്ദാക്കണം; ഹര്‍ജികളില്‍ സുപ്രിം കോടതി വിധി ഇന്ന്

Views

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ ഭാവി സുപ്രിംകോടതി ഇന്ന് നിശ്ചയിക്കും. പദ്ധതി റദ്ദാക്കണം എന്നും, പാരിസ്ഥിതിക അനുമതി നേടിയ നടപടി ക്രമങ്ങളും അടക്കം ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രിം കോടതി ഇന്ന് തീര്‍പ്പാക്കുക. ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജിവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് സെന്‍ട്രല്‍ പദ്ധതിയുടെ ഭാവി നിശ്ചയിക്കുക. പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് പത്ത് ഹര്‍ജികളാണ് സുപ്രിം കോടതിക്ക് മുന്നില്‍ എത്തിയത്. പുതുതായി പണിയുന്ന ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റും അതിന് സമീപം മൂന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും അടങ്ങുന്നതാണ് സെന്‍ട്രല്‍ വിസ്താ പദ്ധതി. പത്ത് മന്ദിരങ്ങളിലായി 51 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ 51,000 ജീവനക്കാരും ജോലി ചെയ്യും. ഇവര്‍ക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗര്‍ഭ മെട്രോ പാത, അത്യാധുനിക സൗകര്യങ്ങളും കോണ്‍ഫറന്‍സ് സെന്ററുകളും ലാന്‍ഡ്‌സ്‌കേപ് ലോണ്‍സും എല്ലാം ഉള്‍പ്പെടുന്ന സംവിധാനം, എന്നിങ്ങനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്


Post a Comment

0 Comments