Flash News

6/recent/ticker-posts

പതിനഞ്ചു വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഒഴിവാക്കാൻ എടുത്ത തീരുമാനം പിൻവലിക്കണം എന്ന് ആവശ്യം

Views


വെള്ളരിക്കുണ്ട് :പതിനഞ്ചു വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഒഴിവാക്കാൻ എടുത്ത തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഓട്ടോ ടാക്സി തൊഴിലാളികൾ ആർ ടി ഓഫീസുകളിലേക്ക് മാർച്ചു നടത്തി. വെള്ളരിക്കുണ്ട് ടൗൺ പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിൽ കോടോംബേളൂർ, പനത്തടി മലയോര യൂണിയനുകളും നീലേശ്വരം ഏരിയയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ തൊഴിലാളികളും പങ്കാളികളായി. മോട്ടോർ തൊഴിലാളി ഫെടറേഷൻ സി. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഉണ്ണി നായർ സമരം ഉത്ഘാടനം ചെയ്തു.നീലേശ്വരം ഏരിയാ വൈസ് പ്രസിഡന്റ് കെ ജനാർദ്ദനൻ അദ്യക്ഷനായി .യൂണിയൻ മലയോര മേഖല സെക്രട്ടറി ടി വി തമ്പാൻ സ്വാഗതം പറഞ്ഞു പ്രെസിഡന്റ് ടി ജി ശശിധരൻ സംസാരിച്ചു.



Post a Comment

0 Comments