Flash News

6/recent/ticker-posts

കൊടും തണുപ്പില്‍ റഷ്യന്‍ പ്രസിഡന്റിന്റെ ജ്ഞാനസ്നാനം; വീഡിയോ വൈറലാകുന്നു

Views


മോസ്‌കോ: ക്രിസ്ത്യന്‍ ആചാരമായ ജ്ഞാനസ്നാനം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. മോസ്‌കോയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ തണുത്തുറഞ്ഞ തടാകത്തില്‍ അര്‍ധനഗ്‌നനായി പുടിന്‍ മുങ്ങിക്കുളിക്കുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു.

മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് നെഞ്ചില്‍ മൂന്ന് തവണ കുരിശ് വരച്ച് പുടിന്‍ മുങ്ങിക്കുളിച്ചത്. യേശു ക്രിസ്തു ജോര്‍ദാന്‍ നദിയില്‍ മുങ്ങി ജ്ഞാന സ്നാനം വരുത്തിയതിന്റെ ഓര്‍മ്മയായിട്ടാണ് ക്രിസ്ത്യാനികള്‍ ഈ ആചാരം പിന്തുടരുന്നത്.

അതേസമയം, മാര്‍ച്ച് 18ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുടിന്‍ പ്രചാരണം ആരംഭിച്ചു. നേരത്തെ ക്രിസ്ത്യന്‍ പള്ളികളില്‍ പുടിന്‍ സന്ദര്‍ശിച്ച വാര്‍ത്തയും പുറത്തുവന്നിരുന്നു.



Post a Comment

1 Comments

  1. വൈരുധ്യാധിഷ്ഠിതഭൗതികവാദം എന്തൊക്കെപ്പറഞ്ഞാലും മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി വരും .

    ReplyDelete