Flash News

6/recent/ticker-posts

പാലാണി: ബാലോത്സവ് കൊടിയിറങ്ങി

Views
         
        


            ✍🏻Reporter : NSNM - PALANI

ഇരിങ്ങല്ലൂർ : പാലാണി മഴവിൽ സംഘം ബാലോത്സവ് സംഘടിപ്പിച്ചു. പറപ്പൂർ പഞ്ചായത്ത് അഞ്ചാം  വാർഡ് മുൻ മെമ്പർ ഹമീദ് എ.പി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
  
      ഇന്നലെ ശനിയാഴ്ച (ജനുവരി 16)രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ഫറഹ് ഗാർഡനിൽ ബാലോത്സവ് അരങ്ങേറിയത്.
    "പഠനം മധുരം, സേവനം മനോഹരം " എന്ന പ്രമേയത്തിൽ 
പുസ്തകമേള, അടിക്കുറിപ്പ് മത്സരം, ഗെയിം പോയിന്റ്, പുരാവസ്തു പ്രദർശനം, സ്‌പോട്ട് ക്വിസ്, പെനാൽറ്റി ഷൂട്ടൗട്ട്, ക്രാഫ്റ്റ് ഫെയർ , കൊളാഷ് കോർണർ, സാംസ്കാരിക സദസ്സ് എന്നീ പരിപാടികളാണ് നടത്തിയിരുന്നത്.

   പുരാവസ്തു ശേഖരം വളരെ കൗതുക പൂർവ്വമാണ് ജനം വീക്ഷിച്ചത്. ധാന്യങ്ങൾ അളക്കാൻ പണ്ട് ഉപയോഗിച്ചിരുന്ന പറ, ചേറ്, നാഴിയും വെളിച്ചത്തിനായി ഉപയോഗിച്ചിരുന്ന 
റാന്തൽ (പാനീസ് ) പഴയ കാല വിളക്ക് ,ടോർച്ച് തുടങ്ങി ഭാരം അളക്കാൻ ഉപയോഗിച്ചിരുന്ന വെള്ളിക്കോൽ മുതൽ പഴയ കാല റേഡിയോ, കിണ്ടി, കോളാമ്പി, ചെല്ലപ്പെട്ടി (പണപ്പെട്ടി), ചിരട്ട ഇസ്തിരിപ്പെട്ടി,കയിലാറ്റ (സ്പൂൺ, കോരി തുടങ്ങിയ വെക്കാൻ ഉപയോഗിക്കുന്നത് ) , കാട്ടുവള്ളി കൊണ്ട് മെടഞ്ഞുണ്ടാക്കിയ കൊട്ട എന്നിവയും

ഓല കൊണ്ടും പഴയ കുപ്പികൾ കൊണ്ടും കുട്ടികളുണ്ടാക്കിയ വൈവിദ്യമാർന്ന അലങ്കാര വസ്തുക്കളും ശ്രദ്ധ നേടി.


Post a Comment

0 Comments